കോണ്‍കാകഫില്‍ ആദ്യ പാദ സെമിയില്‍ ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തി വാന്‍കൂവര്‍. ബി.സി പ്ലേസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വാന്‍കൂവര്‍ വിജയിച്ചുകയറിയത്.
മത്സരത്തിലെ 23ാം മിനിട്ടില്‍ ബ്രയാന്‍ വൈറ്റാണ് വാന്‍കൂവറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ശേഷം ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ മെസിയേയും കൂട്ടരേയും കിതപ്പിക്കാന്‍ കനേഡിയന്‍ ടീമിന് കഴിഞ്ഞു. ശേഷം രണ്ടാം പകുതിയില്‍ 85ാം മിനിട്ടില്‍ സെബാസ്റ്റിന്‍ ബെള്‍ര്‍ഹാര്‍ട്ടര്‍ നേടിയ ഗോളില്‍ വാന്‍കൂവര്‍ ലീഡ് കണ്ടെത്തി വിജയം ഉറപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ മുന്നിട്ട് നിന്നിട്ടും മെസിപ്പടയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതില്‍ ഏറെ നിരാശയിലാണ് ആരാധകര്‍. ഇതോടെ രണ്ടാം പാദ സെമി ഫൈനല്‍ മത്സരം മെസിക്കും കൂട്ടര്‍ക്കും ഏറെ നിര്‍ണായകമാകും. മത്സര ശേഷം വാന്‍കൂവറിന്റെ താരം സെബാസ്റ്റിന്‍ ബെര്‍ഹാര്‍ട്ടര്‍ സംസാരിച്ചിരുന്നു.
‘ഇത് നല്ല മത്സരമായി തോന്നുന്നു, ഞങ്ങള്‍ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്, ഞങ്ങള്‍ക്ക് സ്വയം മുന്നോട്ട് പോകാന്‍ കഴിയില്ല… ഞങ്ങള്‍ ഇനിയും കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രതിരോധശേഷി, സ്വഭാവം, മുന്നോട്ട് പോകാനുള്ള പോരാട്ടമാണ്.
ഞങ്ങള്‍ ആഴ്ച മുഴുവന്‍ ഇതിനെക്കുറിച്ച് സംസാരിച്ചു, മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം, ഇതില്‍് ഒരു അത്ഭുതവും തോന്നുന്നില്ല,’ ടീമിന്റെ സമീപനത്തെ പ്രശംസിച്ചുകൊണ്ട് ബെര്‍ഹാള്‍ട്ടര്‍ പറഞ്ഞു.
നിലവില്‍ ലീഗില്‍ എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 18 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ഒന്നാം സ്ഥാനത്ത് ഷാര്‍ലെറ്റ് ഒമ്പത് മത്സരത്തില്‍ നിന്ന് ആറ് വിജയമാണ് ടീം നേടിയത്. ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം ഏപ്രില്‍ 28ന് എഫ്.സി. ഡല്ലാസിമായിട്ടാണ്.
Content Highlight: MLS: CONCACAF: Inter Miami Lose Against Vancouver