| Tuesday, 3rd March 2020, 11:19 pm

'ശരിയായ സമയത്തെ ശരിയായ ചിത്രം'; സണ്ണി വെയിന്‍ ഭാഗമായ ചിത്രത്തെ പ്രകീര്‍ത്തിച്ച് എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ മുന്‍ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത സംവിധായകനാണ് രാജു മുരുകന്‍. അദ്ദേഹം തന്റെ മൂന്നാം ചിത്രവുമായി വരികയാണ്. ജിപ്‌സിയെന്ന പുതിയ ചിത്രത്തില്‍ ജീവയാണ് നായകന്‍. സണ്ണി വെയിനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒളിമ്പിയ മൂവിസ് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടതിന് ശേഷം മാര്‍ച്ച് ആറിന് റിലീസിനൊരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് നുങ്കപാക്ക് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ഡി.എംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനും മറ്റ് ഡി.എം. കെ നേതാക്കളും ചിത്രം കാണാനെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം കണ്ടതിന് ശേഷം സ്റ്റാലിന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ശരിയായ സമയത്തെ ശരിയായ ചിത്രം എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. സണ്ണി വെയിന്‍ കമ്മ്യൂണിസ്റ്റ് നേതാവായെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസും അഭിനയിക്കുന്നുണ്ട്.

ജിപ്‌സിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണന്‍. നതാഷ സിംഗ് ആണ് ചിത്രത്തിലെ നായിക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more