ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നാണ് ജൂഡ് ആന്തണി ജോസഫിന്റെ തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായി മാറി. ബോക്‌സ് ഓഫീസില്‍ 50 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
തിയേറ്ററില്‍ തരക്കേടില്ലാത്ത അഭിപ്രായം ലഭിച്ച തുടക്കത്തിന് ഒ.ടി.ടിയില്‍ അത്ര നല്ല കമന്റുകളല്ല ലഭിക്കുന്നത്. ചിത്രത്തിലെ പല രംഗങ്ങളും ക്രിഞ്ചാണെന്നും പ്ലാസ്റ്റിക് സ്ത്രീപക്ഷ സിനിമയാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു. ആക്ഷന്‍ സീനുകളില്‍ വിസ്മയ, ആശിഷ് എന്നിവരുടെ പ്രകടനമാണ് തുടക്കത്തെ താങ്ങി നിര്‍ത്തിയത്.
തുടക്കം Photo: Jio Hotstar
ചിത്രത്തില്‍ ഒരുപാട് ക്രിഞ്ച് സീനുകളുണ്ടെങ്കിലും അതില്‍ ഏറ്റവും ഡോസ് കൂടിയ രംഗങ്ങളിലൊന്ന് മിയ ജോര്‍ജിന്റേതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. വിസ്മയ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തിന് നല്‍കുന്ന ഇന്‍ട്രോയ്ക്ക് ഒരു പഞ്ച് നല്‍കാനാണ് മിയയുടെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയത്. മീനുവിന്റെ അയല്‍ക്കാരിയായ ചിന്നു എന്ന പെണ്‍കുട്ടിയുടെ ടീച്ചറായാണ് മിയ വേഷമിടുന്നത്.
എല്‍.പി സ്‌കൂള്‍ കുട്ടികളുടെ കഥാ മത്സരത്തില്‍ ചിന്നു എഴുതിയ കഥ വായിച്ച് മിയ അവതരിപ്പിച്ച ടീച്ചറും അവരുടെ ഭര്‍ത്താവും ഞെട്ടുന്നുണ്ട്. കന്നഡ ചിത്രം കെ.ജി.എഫിന്റെ ആദ്യ സീനുകള്‍ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ജൂഡ് ആന്തണി തുടക്കത്തിലെ ഈ രംഗങ്ങള്‍ അണിയിച്ചൊരുക്കിയത്. നായിക മാസാണെന്ന പ്രതീതി ഉണ്ടാക്കാനായി എഴുതിവെച്ച ഈ സീനുകള്‍ ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി.
തുടക്കം Photo: Jio Hotstar
ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ മീനു എന്ന കഥാപാത്രം കേരളത്തിലെ സകല ചാനലുകളിലും ചര്‍ച്ചാവിഷയമാകുന്നുണ്ട്. മിയയും സിജോയ് വര്‍ഗീസും ഈ സംഭവം അറിയാതെ പോയോ എന്നാണ് പലരും ചോദിക്കുന്നത്. ലോജിക്കില്ലായ്മക്കൊപ്പം ക്രിഞ്ചും കൂടി ചേര്‍ന്നപ്പോള്‍ തുടക്കത്തിന്റെ ‘തുടക്കം’ തന്നെ ട്രോള്‍ മെറ്റീരിയലായെന്നാണ് കമന്റുകള്‍.
മോഹന്‍ലാലിന്റെ അതിഥിവേഷത്തെക്കുറിച്ചും രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മകളുടെ ആദ്യ സിനിമയില്‍ അവളെ സപ്പോര്‍ട്ട് ചെയ്യുന്ന കഥാപാത്രമായി വന്നത് നല്ലൊരു തീരുമാനമാണെന്ന് ഒരുകൂട്ടമാളുകള്‍ അഭിപ്രായപ്പെടുമ്പോള്‍ മാസ്റ്റര്‍ എന്ന കഥാപാത്രം സിനിമയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാണെന്ന് മറ്റ് ചിലര്‍ കമന്റ് പങ്കുവെക്കുന്നു. വരുംദിവസങ്ങളില്‍ തുടക്കത്തിലെ മറ്റ് ക്രിഞ്ച് സീനുകള്‍ കൂടി ചര്‍ച്ചയാകുമെന്നാണ് പലരും കരുതുന്നത്.
Content Highlight: Miya George’s scene in Thudakkam movie getting trolls