| Sunday, 12th November 2017, 4:36 pm

മിതാലിക്കിത് ഇരട്ടിമധുരം; വനിതാ ക്രിക്കറ്റ് ടീമിനും മിതാലിക്കും വിരാട് കോഹ്‌ലിയുടെ അവാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ഇരട്ടി മധുരവുമായി വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ കായിക അവാര്‍ഡ് പ്രഖ്യാപനം. മിതാലി ക്യാപ്റ്റനായ വനിതാ ക്രിക്കറ്റ് ടീമും മിതാലിയും ഇന്ത്യന്‍ കായിക ബഹുമതിക്ക് അര്‍ഹരായി.

2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച മിതാലി ഇന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമാണ്. വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കിയ മിതാലി കളത്തിനുപുറത്തെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ താരമാണ്.


Also Read: ‘കൗതുകം ലേശം കൂടുതലാ, മാപ്പാക്കണം’; ആരാധകരുടെ ‘ചതിയില്‍’ കളിക്കളത്തില്‍ ചമ്മി ഐസായി എല്ലിസ് പെറി; ചിരിയടക്കാനാവാതെ സറയും


കായികരംഗത്തെ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബിസിനസ് ടൈക്കൂണായ സഞ്ജീവ് ഗോയെങ്കയുമാണ് ഇന്ത്യന്‍ കായിക ബഹുമതി എന്ന അവാര്‍ഡ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

വ്യക്തിഗതവിഭാഗത്തില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ മിതാലിക്ക് ഇരട്ടി മധുരമായി ടീമിനുള്ള പുരസ്‌കാരവും. മിതാലിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പില്‍ താരതമ്യേന യുവനിരയുമായി വന്ന് കിരീടത്തിനടുത്ത് വരെയെത്തിയ വനിതാ ടീമിന്റെ പ്രകടനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more