ആഷസ് ട്രോഫിയില്‍ ത്രീ ലയണ്‍സിനെ പരാജയപ്പെടുത്തി കങ്കാരുക്കള്‍ കിരീടം നിലനിര്‍ത്തിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് വിജയിച്ചാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. 2011ന് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു എന്നത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്.
പരമ്പരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്റെയും അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഓസീസിന്റെ ബൗളിങ് യൂണിറ്റിനെ നയിച്ചത്. പിന്നീട് പരമ്പരയിലുടനീളം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
അഞ്ച് ടെസ്റ്റില്‍ നിന്നും 19.33 ശരാശരിയില്‍ 31 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പരമ്പരയില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക് ഓരോ 29.6 പന്തിലും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പരമ്പരയിലെ താരവും സ്റ്റാര്‍ക്കായിരുന്നു.
ഇതിന് പുറമെ ഒരു സൂപ്പര്‍ റെക്കോഡും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരുന്നു. ഈ നൂറ്റാണ്ടില്‍ ഒരു ആഷസ് പരമ്പരയില്‍ 30+ വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായാണ് സ്റ്റാര്‍ക് ചരിത്രമെഴുതിയിരുന്നു.
(താരം – വിക്കറ്റ് – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – 40 – 19.92 – 2005
മിച്ചില്‍ ജോണ്‍സണ്‍ – 37 – 13.97 – 2013-14
ഗ്ലെന്‍ മഗ്രാത് – 32 – 2001 – 16.93
ഷെയ്ന്‍ വോണ്‍ – 31 – 2001 – 18.7
മിച്ചല്‍ സ്റ്റാര്‍ക് – 31 – 19.93
ആഷസിലെ വിജയത്തോടെ ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഓസ്ട്രേലിയക്ക് സാധിച്ചു. ആഷസ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ 87.50 പോയിന്റ് പേര്‍സെന്റേജുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Content Highlight: Mitchell Starc In Great Record Achievement