ഒക്ടോബര്‍ 22നാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി-20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് കളിക്കുക. ഏകദിന മത്സരം ആരംഭിക്കുന്നത് നവംബര്‍ നാലിനാണ്.
ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍.
ഈ പരമ്പര വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ഇരുവരും ഏകദിന ഫോര്‍മാറ്റിലെ മികവുറ്റ താരങ്ങളാണെങ്കിലും ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
‘ഇത് വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും. രോഹിത്തും വിരാടും ഇപ്പോഴും മികച്ച താരങ്ങളാണ്. ഏറെക്കാലമായി നമ്മള്‍ അത് കാണുന്നുമുണ്ട്. ഏകദിന ഫോര്‍മാറ്റിലെ മികവുറ്റ താരങ്ങളാണ് ഇരുവരും. ന്യൂസിലാന്‍ഡില്‍ അവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ചില ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിട്ടുമുണ്ട്. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഇത് മികച്ചൊരു പരമ്പരയായിരിക്കും.
മാത്രമല്ല ന്യൂസിലാന്‍ഡില്‍ ആദ്യമായി റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ക്കും സാന്റ്‌നര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂസിലാന്‍ഡിലെ പിച്ചുകളു സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ന്യൂസിലാന്‍ഡില്‍ ആദ്യമായി റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയുള്ള ഏതാനും ഇന്ത്യന്‍ താരങ്ങളുണ്ട്. അവിടെ പിച്ചുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കാം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവര്‍ക്ക് പരിചിതമായതിനെക്കാള്‍ ഏറെ അധികം കാര്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര
യിലെ അവസാന മത്സരത്തില്‍ രോഹിത്ത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
അതേസമയം വിരാടും മികച്ച പ്രകടനമാണ് കളത്തില്‍ കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.
Content Highlight: Mitchell Santner Warns Rohit Sharma And Virat Kohli