| Friday, 14th June 2019, 5:48 pm

അടൂരില്‍ നിന്നും കാണാതായ ആയുര്‍വേദ നഴ്‌സിംഗ് വിദ്യാര്‍ഥികളെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.

തുടര്‍ന്ന് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശികളാണിവര്‍.

ഇന്നലെ വൈകിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ ഹോസ്റ്റില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more