| Sunday, 24th November 2019, 11:40 pm

ഷാര്‍ജയില്‍ കാണാതായ മലയാളി ബാലനെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. കാണാതായ അമേയ സന്തോഷിനെ കണ്ടെത്തിയ കാര്യം ബന്ധുക്കള്‍ തന്നെയാണ് അറിയിച്ചത്. അമേയയുടെ സകൂളിലെ മറ്റൊരു വിദ്യാര്‍ഥിയാണ് അമേയയെ കണ്ട കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. വൈകുന്നേരം നാലു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ട്യൂഷന്‍ ക്ലാസിലേക്കു പോയ അമേയയെ കാണാതാവുന്നത്. ക്ലാസ് എപ്പോള്‍ കഴിയുമെന്നറിയാന്‍ വീട്ടുകാര്‍ അധ്യാപകനെ വിളിച്ചപ്പോഴാണ് അമേയ ക്ലാസിലെത്തിയിട്ടില്ലെന്ന കാര്യം മനസ്സിലാവുന്നത്. തുടര്‍ന്നാണ് ഷാര്‍ജ പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പത്താം ക്ലാസ് വിദ്യാര്‍ഥിയായ അമേയ പരീക്ഷ പേടി കാരണമാണ് വീടു വിട്ടു പോയതെന്നാണ് വീട്ടുകാര്‍ കരുതുന്നത്. സയന്‍സ് പരീക്ഷ നടക്കുന്ന ദിവസമാണ് അമേയ വീട്ടില്‍ നിന്നും പോയത്.

Latest Stories

We use cookies to give you the best possible experience. Learn more