| Monday, 3rd June 2019, 8:42 am

ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; നന്ദിയറിയിച്ച് അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. വനിതാ ഹെല്‍പ്‌ലൈന്‍ കസ്റ്റഡിയിലാണ് പെണ്‍കുട്ടിയിപ്പോള്‍.

മെയ് 31ന് വൈകീട്ട് കൊച്ചിയില്‍ നിന്നും വയനാട് കാക്കവയലുള്ള വീട്ടിലേക്ക് തിരിച്ച വിഷ്ണുപ്രിയ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പിതാവ് ശിവജി വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലും പരാതിയും നല്‍കിയിരുന്നു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിഷ്ണുപ്രിയ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ശിവജി പൊലീസിനെ സമീപിച്ചത്.

മകളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ശിവജി ഫേസ്ബുക്കിലും കുറിപ്പിട്ടിരുന്നു. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ കൊല്ലത്തെത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അതേസമയം, കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവജി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതെന്ന് ശിവജി പറഞ്ഞു.

ചടയമംഗലം എസ്.ഐ പ്രദീപ് കുമാറിനും ശിവജി നന്ദിയറിയിച്ചിട്ടുണ്ട്. പോസ്റ്റ് ഷെയര്‍ ചെയ്ത് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more