ടെഹ്‌റാന്‍: ഇസ്രഈലിനും അമേരിക്കയ്ക്കുമെതിരായ പ്രത്യാക്രമണത്തില്‍ ഇതുവരെ വിക്ഷേപിച്ച മിസൈലുകളില്‍ ഭൂരിപക്ഷവും പത്ത് വര്‍ഷം മുമ്പുള്ളതെന്ന് ഇറാന്‍.
നൂതന ആയുധങ്ങള്‍ ഇനിയും പ്രയോഗിച്ചിട്ടില്ലെന്നും യുദ്ധം മൂന്നാം ആഴ്ചയുലേക്ക് കടക്കുമ്പോള്‍ പൂതിയ ഉപകരണങ്ങള്‍ കരുതിവെച്ചിട്ടുണ്ടെന്നും ഐ.ആര്‍.ജി.സി വക്താവ് പറഞ്ഞു.
ഫെബ്രുവരി 28ന് ഇസ്രഈല്‍- അമേരിക്കയും ചേര്‍ന്ന് ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഏകദേശം 700 മിസൈലുകളും 3600 ഡ്രോണുകളും യു.എസ്- ഇസ്രഈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.ആര്‍.ജി.സി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. യുദ്ധത്തിന് പിന്നാലെ ഇറാന്റെ ആക്രമണ ശേഷി ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ സൈനിക ആധുനികവത്കരണത്തിന്റെ പൂര്‍ണ വ്യാപ്തി എതിരാളികള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും ഇറാന്റെ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അമേരിക്കന്‍ നാവിക സേനയ്ക്ക് പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിക്കാന്‍ ധൈര്യമില്ലെന്നും മുഹമ്മദ് നൈനി പറഞ്ഞു.
‘നമ്മുടെ നാവികസേനയെ നശിപ്പിച്ചതായി ശത്രു അവകാശപ്പെടുകയാണെങ്കില്‍, അവരുടെ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കൊണ്ടുവരാന്‍ അവര്‍ ധൈര്യപ്പെടട്ടെ,’ അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
യു.എസ് സംവിധാനങ്ങളെയും കപ്പലുകളെയും ആക്രമിച്ചതായും താവളങ്ങളില്‍ നിന്ന് അവ പിന്‍വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഐ.ആര്‍.ജി.സി നാവികസേനയില്‍ നിന്നും ഐ.ആര്‍.ജിസി.യില്‍ നിന്നുമുള്ള ക്രൂയിസ് മിസൈലുകളുടെ ആക്രമണത്തെത്തുടര്‍ന്ന്, അമേരിക്ക ഉടന്‍ തന്നെ മേഖലയില്‍ നിന്ന് പിന്‍വാങ്ങി.
ഒരുപക്ഷേ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കാം, അറ്റകുറ്റപ്പണികള്‍ക്കായി പുറപ്പെട്ടിരിക്കാം. അവരുടെ പ്രവര്‍ത്തന ദൗത്യങ്ങളില്‍ നിന്ന് അവരെ പുറത്താക്കി,’ നൈനി പറഞ്ഞു.
ശത്രുവിന്റെ എല്ലാ ഉപകരണങ്ങളും റഡാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, വെടിമരുന്ന് ഡിപ്പോകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ വഴി ലക്ഷ്യം വച്ചിട്ടുണ്ടെന്നും ഇത് യുഎസ് നാവിക താവളങ്ങളെ താറുമാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കൊലപാതകത്തോടെ രാജ്യം തകര്‍ന്നടിയുമെന്നും ഐക്യം നഷ്ടപ്പെടുമെന്നുമാണ് അമേരിക്ക കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതെല്ലാം നേരെ വിപരീതമായെന്നും 15 ദിവസത്തിനുശേഷം, ശത്രു സംശയത്തിലും നിരാശയിലും ആശയക്കുഴപ്പത്തിലുമാണെന്നും വക്താവ് പറഞ്ഞു.
സയണിസ്റ്റ്, പാശ്ചാത്യ, അമേരിക്കന്‍ ഉന്നതര്‍ക്കിടയില്‍ ആസൂത്രണമില്ലായ്മ ആരോപിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമേരിക്ക തങ്ങളുടെ പരാജയം അംഗീകരിച്ചിട്ടുണ്ടെന്നും ശത്രുവിനെതിരെ കനത്തതും വിനാശകരവുമായ ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Missiles used in war are from 10 years ago; America is afraid to enter the Persian Gulf: Iran