| Friday, 27th September 2013, 10:04 pm

മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യന്‍ സുന്ദരി മിസ് മള്‍ട്ടിമീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാലി: ഇന്‍ഡോനേഷ്യയില്‍ നടക്കുന്ന അരുപത്തി മൂന്നാമത് മിസ്‌വേള്‍ഡ് മത്സരത്തിന്റെ ഭാഗമായുള്ള മിസ് മള്‍ട്ടിമീഡിയയില്‍ ഇന്ത്യക്കാരിക്ക് കിരീടം.

മിസ് വേള്‍ഡ്  മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്ന നവനീത് കൗര്‍ ധില്ലനാണ് കിരീടം നേടിയത്. മിസ് വേള്‍ഡ് മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഇതിന്റെ ഭാഗമായുള്ള അഞ്ച് വിഭാഗങ്ങളുടെ മത്സര ഫലം പ്ര്യഖ്യാപിച്ചത്.

മിസ് മള്‍ട്ടിമീഡിയ കൂടാതെ ടോപ് മോഡല്‍, സ്‌പോര്‍ട്‌സ്, ബീച്ച് ഫാഷന്‍, ബ്യൂട്ട്ി വിത്ത് പര്‍പ്പസ്, ടാലന്റ് എന്നീ വിഭാഗങ്ങളിലെ മത്സര വിജയികളെയാണ് പ്രഖ്യാപിച്ചത്.

ബ്യൂട്ടി വിത്ത് പര്‍പ്പസ് മത്സരത്തിലെ അവസാന പത്തുപേരുടെ റൗണ്ടിലും നവനീത് എത്തി. മിസ് നേപ്പാള്‍ ഇഷാനി ശ്രേഷ്ഠയ്ക്കാണ് ഈ വിഭാഗത്തില്‍ കിരീടം. വിജയിക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ച് നവനീത് ഇന്ത്യക്കാര്‍ക്ക് നന്ദി പറഞ്ഞു.

ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ടാണ് തനിക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മിസ് വേള്‍ഡ് ഫൈനല്‍ റൗണ്ടില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാവുമെന്നും ഇന്ത്യന്‍ സുന്ദരി പ്രത്യാശ പ്രകടിപ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more