| Friday, 13th July 2012, 3:37 pm

മിഷേല്‍ ഒബാമയ്ക്ക് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയ്ക്ക് വധഭീഷണി ഉള്ളതായി റിപ്പോര്‍ട്ട്. ദി വാഷിംഗ്ടണ്‍പോസ്റ്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ ഒരു പോലീസ് ഓഫീസറാണ് മിഷേലിനെ വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണമാരംഭിച്ചതായി അറിയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എസ്‌കോര്‍ട്ട് നല്‍കുന്ന സംഘാംഗമായ പൊലിസുദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം മിഷേല്‍ ഒബാമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഫോണില്‍ ആയുധങ്ങളുടെ ചിത്രങ്ങളുള്ളതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ മിഷേല്‍ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more