| Thursday, 12th July 2012, 8:02 am

വേള്‍ഡ് ട്വന്റി 20 സീരീസില്‍ മിസ്ഹബ് ഉള്‍ ഹഖ് കളിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മിസ്ഹബ് ഉള്‍ ഹഖിനെ ശ്രീലങ്കയില്‍ നടക്കുന്ന വേള്‍ഡ് ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തഴഞ്ഞു. ക്രിക്കറ്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ച മുപ്പതംഗ താരങ്ങളില്‍ മിസ്ഹബിന്റെ പേരില്ല.

ഈ മാസം അവസാനം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ട് ട്വന്റി 20 മത്സരത്തിലും മിസ്ഹബിനെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞാഴ്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാക്കിയ പ്രലിമിനറി ലിസ്റ്റില്‍ കമ്രാന്‍ അക്മലും മുഹമ്മദ് ഹാഫിസും ഉണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ വേള്‍ഡ് കപ്പിന് ശേഷം അക്മലിനെ മറ്റൊരു മത്സരത്തിലും ക്രിക്കറ്റ് ബോര്‍ഡ് പങ്കെടുപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അകമല്‍ സെലക്ഷന്‍ ബോര്‍ഡിന് പരാതിനല്‍കിയിരുന്നു. അക്മലിനൊപ്പം തന്നെ അബ്ദുള്‍ റസാഖും ഇമ്രാന്‍ നാസിറും ടീമിലുണ്ടെന്നാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more