| Sunday, 22nd February 2015, 2:17 pm

മിസ്ബ നെഞ്ചുറപ്പില്ലാത്ത ക്യാപ്റ്റനാണെന്ന് ഷോയ്ബ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മിസ്ബയെ പോലുള്ള സ്വാര്‍ത്ഥനും പേടിത്തൊണ്ടനുമായ ക്യാപ്റ്റനെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ പാക് താരം ഷോയ്ബ് അക്തര്‍. പാക് ടെലിവിഷനായ ജിയോ ന്യൂസിനി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്ക് വന്ന് കൊണ്ട് മറ്റ് താരങ്ങളെ സംരക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സ്വന്തമായി റണ്‍സ് കണ്ടെത്തുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് മിസ്ബ. ഇക്കാര്യത്തില്‍ കോച്ച് വഖാര്‍ യൂനുസിന്റെ നിലപാട് എന്താണെന്ന് അറിയില്ലെന്നും ഷോയ്ബ് പറഞ്ഞു.

ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ലോകകപ്പിലെ ദയനീയ പരാജയത്തിന്റെ സാഹചര്യത്തില്‍ മുന്‍ താരമായ റമീസ് രാജയും പാകിസ്ഥാന്‍ ടീമിനെതിരെ രംഗത്ത് വന്നിരുന്നു. ടീമിലെ മുതിര്‍ന്ന താരമായ യൂനുസ് ഖാന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ടീം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നിരവധി മുന്‍ താരങ്ങളാണ് പാക് ടീമിനെതിരെ രംഗത്ത് വന്നിരുന്നത്. ചീഫ് സെലക്ടര്‍ മോയിന്‍ ഖാന്‍, കോച്ച് വഖാര്‍ യൂനുസ് തുടങ്ങിയവര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more