ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൾട്ടി-ഇൻഡസ്ട്രി ക്രോസോവറായി മാറിയിരിക്കുകയാണ് നെൽസണിന്റെ ജയിലർ 2. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ ഇപ്പോഴും അത് തുടരുകയാണ്. രജനികാന്തിന്റെ ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ സ്വാഗും മറ്റ് വേഷങ്ങളും അഥിതി വേഷങ്ങളും ചെയ്ത പ്രമുഖ അഭിനേതാക്കളുടെ അതി ഗംഭീര പെർഫോമൻസും കൊണ്ട് സിനിമ ഇപ്പോൾ ആഗോള തലത്തിൽ 733 കോടിയോളം കളക്ഷൻ നേടി കഴിഞ്ഞു.
സിനിമയുടെ രണ്ട് ഭാഗങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഘടകമാണ് വില്ലൻ വേഷങ്ങൾ. ആദ്യത്തെ ഭാഗത്തിൽ വിനായകന്റെ വർമ്മനായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിൽ സുരാജ് വെഞ്ഞാറമൂടും എസ്.ജെ. സൂര്യയുമാണ് അഴിഞ്ഞാടിയത്. ആദ്യ പകുതി സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപ് എന്ന കഥാപാത്രം മാസ് ഡയലോഗുകൾ കൊണ്ടും മികച്ച പ്രകടനം കാഴ്ച വെച്ചും ശ്രദ്ധ നേടി. രണ്ടാം പകുതിയിലാവട്ടെ എസ്.ജെ.സുര്യയുടെ ബോധി കൽപക് സ്റ്റൈലിഷ് സ്വാഗിൽ നിറഞ്ഞാടുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായി വേഷമിട്ട നടി മിർണ മേനോൻ ദി ക്യൂ സ്റ്റുഡിയോയിൽ സിനിമയിലെ രണ്ട് ഭാഗങ്ങളിലെയും വില്ലന്മാരെക്കുറിച്ചും നെൽസണിന്റെ സംവിധാന ശൈലിയെക്കുറിച്ചും പറയുകയായിരുന്നു.
ജയിലർ 2.രജിനികാന്ത്.മിർണ. Photo. IMDb. Screen Grab/ Youtube.com
‘എനിക്ക് തോന്നുന്നു ഏറ്റവും എക്സെന്ററിക് വില്ലൻ വർമ്മനാണെന്ന്. അതിന് ശേഷം വന്നതിൽ ഇപ്രാവശ്യം പിന്നെയും കുറച്ചു കൂടി എസ്.ജെ.സൂര്യ സാറിന്റെ ക്യാരക്ടറിനാണ് തോന്നിയത്. അദ്ദേഹത്തിന് ബോഡിയിൽ കുറച്ച് മൂവ്മെന്റ്സ് ഫ്രീഡമുണ്ട്. ബാക്കി എല്ലാ ക്യാരക്ടറുകളും ഫ്ളാറ്റാണ്.
നെൽസൺ സാറിന് നമ്മൾ റെഗുലർ ആയിട്ട് ചെയ്യുന്ന പെർഫോമൻസ് ഒന്നും ആവശ്യമില്ല. സർ അതിനെ ടോൺ ഡൗൺ ചെയ്ത് ചെയ്ത് ഒരു മീറ്ററിൽ കൊണ്ടുവരും. നമ്മളൊന്നും എക്സ്പ്രസ്സ് ചെയ്യണ്ട. ഹെഡ് മൂവ്മെൻസോ ഐബ്രോ മൂവ്മെൻസോ വേണ്ട. കോമഡി പറയുമ്പോൾ യോഗിബാബു പോലും ഇങ്ങനെ ഇരുന്നിട്ടാ കോമഡി പറയുന്നത്. ,’ മിർണ പറഞ്ഞു.
ഡയലോഗ് പറയുമ്പോൾ ബോഡി മൂവ്മെന്റ് ചെയ്ത് ശീലിച്ചതിനാൽ പെട്ടന്ന് ഒരു മൂവ്മെന്റും ഇല്ലാതെ ഡയലോഗ് പറയുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ഡയലോഗുകൾ മാത്രം പറഞ്ഞാൽ മതിയെന്നും അതുകൊണ്ട് ഒരു ഫീലിങ്സും തോന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ കട്ട് കഴിഞ്ഞ് മോണിറ്റർ നോക്കുമ്പോൾ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് മനസ്സിലാകുമെന്നും താരം പറഞ്ഞു.
Content Highlight: Mirnaa Menon stated that Varman was the most eccentric villain, even Yogi Babu delivered his comedy while sitting down.