ജയിലർ2 അതിന്റെ വിജയകുതിപ്പ് തുടരുകയാണ്. ഇങ്ങനെ പോയാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ സിനിമ 1000 കോടി വരെ നേടാൻ സാധ്യത ഏറെയാണ്. തന്റെ എഴുപത്തഞ്ചാം വയസിലും കോളിവുഡിനെ മുത്തുവേല്‍ പാണ്ഡ്യനായ് ഇളക്കി മറിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. നെൽസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിലവിൽ 400 കോടിയിലധികം കളക്ഷൻ നേടി കഴിഞ്ഞു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച രീതിയിൽ പ്രകടനം കാഴ്ച വെച്ചവരാണ്.
സിനിമയിലെ രജനികാന്തിന്റെ കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യന്റെ മരുമകൾ ശ്വേത പാണ്ഡ്യനായ് അഭിനയിച്ച മിർണ മേനോനും മികച്ച രീതിയിലാണ് പെർഫോം ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ ഓർമ്മകൾ സൺ സൂര്യ കോമഡിയുമായ് പങ്കു വെയ്ക്കുകയാണ് താരം.
‘അത്രയും വലിയൊരു സെറ്റാണെങ്കിലും ഒരിക്കൽ പോലും നമുക്ക് ഒരു സ്‌ട്രെസ്‌ടായിട്ടോ കൂടുതൽ ബഹളമോ ഉണ്ടാവാറില്ല. സെറ്റ് എപ്പോഴും ലാഫ് ആൻഡ് ഫൺ ആയിരിക്കും. നമ്മുടെ ടീം എല്ലാവരും അങ്ങനെ തന്നെയാണ്. ഒരു കോൺവർസേഷൻ നടക്കുകയാണെങ്കിലോ ഒരു സീൻ കഴിഞ്ഞു ലൈറ്റ് ചേഞ്ച് ചെയ്യുന്ന ടൈം ആണെങ്കിലോ നമ്മൾ ആർട്ടിസ്റ്റ് എല്ലാവരും ഒരു മൂലയിൽ ഇരിക്കുന്നുണ്ടാവും. ഞങ്ങൾ അവിടെയിരുന്ന് വർത്തമാനവും ഗോസിപ്പൊക്കെ പറഞ്ഞിരിക്കുകയായിരിക്കും. അങ്ങനെ ഒരു ഫൺ സെറ്റ് ആയിരുന്നു ജയിലറിൽ,’ മിർണ പറഞ്ഞു.
മിർണ മേനോൻ.Photo.Screen Grab/Youtube.com
സാറുദ്ദേശിച്ച പോലെ സീനും വിഷ്വലും ഓക്കേ ആയില്ലെങ്കിൽ അത് റെഡിയാകുന്നത് വരെ അതിനു വേണ്ടി എത്ര സമയം വേണമെങ്കിലും സംവിധായകനായ നെൽസൺ ചെലവഴിക്കുമെന്നും നടി പറഞ്ഞു. 50 വർഷമായി രജനികാന്ത് സിനിമയിലുണ്ടെങ്കിലും ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് അഭിനയിക്കാറുള്ളതെന്നും സിനിമയോടുള്ള അദ്ദേഹത്തിന്റെ സാമിപ്യം സ്പെഷ്യലാണെന്നും താരം കൂട്ടിച്ചേർത്തു.
‘നെൽസൺ സാറാണെങ്കിൽ ഒരു ഹോൾ ഡേ എടുത്തുവെന്ന് പറഞ്ഞാലും ആ ടേക്ക് സാർ വിചാരിച്ചിരിക്കുന്ന ഫീലിലും ഇമോഷണലിലും വിഷ്വൽ ക്വാളിറ്റിയിലും വന്നാൽ മാത്രമേ ഓക്കെ പറയുള്ളൂ. രജനി സാറിന്റെ ദ വേ ഓഫ് ലൈഫ് അല്ലെങ്കിൽ സർ സിനിമയെ കാണുന്ന വിധം തന്നെ ഭയങ്കര സ്പെഷ്യൽ ആണ്. ഭയങ്കര ഡെഡിക്കേഷനാണ്. അതുപോലെതന്നെയാണ് സാറിന്റെ ഡിസിപ്ലിൻ എന്ന് പറയുന്നത്, ഇപ്പോൾ പത്ത് മണിക്ക് ഷോർട്ട് റെഡിയാണെങ്കിൽ സാർ ഒൻപതരയ്ക്ക് റെഡിയായിരിക്കും,’ നടി പറഞ്ഞു.
Content Highlight: Mirnaa Menon stated that if the scene and visuals did not come out exactly as the director intended, he would spend as much time as needed until they were completely perfected.