| Tuesday, 3rd November 2026, 11:16 pm

ഒന്നേകാല്‍ വര്‍ഷത്തോളമാണ് ജയിലര്‍ 2 ന് വേണ്ടി മാറ്റിവെച്ചത്, അതിനൊപ്പം ചെയ്തത് രണ്ട് ചിത്രങ്ങള്‍ മാത്രം: മിര്‍ണ

അശ്വിന്‍ രാജേന്ദ്രന്‍

800 കോടിയും പിന്നിട്ട് ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ് നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ 2. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനെ അര്‍ത്ഥവത്താക്കിക്കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്‍സണ്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ തന്നെ വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു.

ജയിലര്‍ 2. Photo: X.com

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, അന്ന രാജന്‍, ഹക്കീം ഷാ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ വേഷമിട്ടിരുന്നു. ആദ്യഭാഗം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മലയാളിയായ മിര്‍ണ മേനോന്‍ അവതരിപ്പിച്ച ശ്വേതാ പാണ്ഡ്യന്‍. രജിനികാന്ത് അവതരിപ്പിച്ച മുത്തുവേല്‍ പാണ്ഡ്യന്റെ മരുമകളായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്.

ജയിലര്‍ 2ന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന് വേണ്ടി താന്‍ ഒന്നേകാല്‍ വര്‍ഷത്തോളം സമയം ചെലവഴിച്ചതിനെ കുറിച്ചും ചില ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതിനെ പോയതിനെ കുറിച്ചും മിര്‍ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടനവധി താരങ്ങളുടെ ഡേറ്റില്‍ ക്ലാഷ് വന്നതുകൊണ്ടാണ് ഇത്തരത്തില്‍ സമയം നീണ്ടുപോയതെന്ന് താരം പറയുന്നു.

‘മറ്റ് ഭാഷകൡലെ സിനിമകളിലെല്ലാം ഡ്യൂറേഷന്‍ വളരെ കൂടുതലാണ്. ജയിലര്‍ 2ല്‍ എനിക്ക് ഒന്നേകാല്‍ വര്‍ഷത്തോളം നല്‍കേണ്ടി വന്നു. ജയിലറിന്റെ കൂടെ ഞാന്‍ ആകെ രണ്ട് സിനിമയേ ചെയ്തിട്ടുള്ളൂ. തമിഴില്‍ ഒരു സിനിമയും തെലുങ്കില്‍ ഒരു സിനിമയും. ഈ ഒന്നേകാല്‍ വര്‍ഷത്തില്‍ ഞാന്‍ മൂന്ന് സിനിമയേ വര്‍ക്ക് ചെയ്തിട്ടുള്ളൂ. കാരണം അതിനുള്ള സമയം മാത്രമേ നമുക്കുള്ളൂ. എല്ലാ മാസവും ഒരു പത്ത് ദിവസം നമുക്ക് ജയിലറിന് വേണ്ടി ഹോള്‍ഡ് ചെയ്യേണ്ടതായി വരും. ബാക്കിയുള്ള ഒരു പതിനഞ്ച് ദിവസമായിരിക്കും മറ്റ് സിനിമകള്‍ക്ക് വേണ്ടി സ്പ്ലിറ്റ് ചെയ്ത് കൊടുക്കുക.

മിര്‍ണ. Photo: Mirna Menon/ Facebook.com

ആദ്യ ഭാഗവും അങ്ങനെയായിരുന്നു. ഒന്നേകാല്‍ വര്‍ഷം ഷൂട്ട് ഉണ്ടായാലും ഇല്ലെങ്കിലും ഏതൊരു ആര്‍ടിസ്റ്റിനും ജയിലര്‍ പോലൊരു സിനിമ ചെയ്യുമ്പോള്‍ ഡേറ്റ് ഹോള്‍ഡിങ് ഉണ്ടായിരിക്കും. കാരണം നമ്മുടെ കോമ്പിനേഷന്‍ അങ്ങനെയാണ്. രജിനി സാറുള്ളപ്പോള്‍ വിദ്യാ മാമിന്റെ ഡേറ്റ് വേണം, വിദ്യ മാമുള്ളപ്പോള്‍ രമ്യ കൃഷ്ണ മാം വേണം, അവരുള്ളപ്പോള്‍ എസ്.ജെ സൂര്യ സാര്‍ വേണം പിന്നെ ക്യാമറമാന്‍, സെറ്റ് തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട്. രജിനി സാര്‍ മാത്രമായിരുന്നു ആ സമയത്ത് സിംഗിള്‍ ഫിലിം ചെയ്യുന്നത്. ബാക്കി എല്ലാ ആര്‍ടിസ്റ്റും മള്‍ട്ടിപ്പിള്‍ ഫിലിംസ് ചെയ്യുകയാണ്,’ മിര്‍ണ പറഞ്ഞു.

Content Highlight: Mirna talks about Jailer 2 long schedule

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more