| Friday, 24th December 2021, 4:43 pm

'മിന്നലടിച്ച് ടെലഗ്രാം'; സിനിമയുടെ വ്യാജ പതിപ്പ് തേടിയെത്തിയവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മിന്നല്‍ മുരളി ഇന്ന് ഉച്ചക്ക് 1.30 നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ‘മിന്നലിന്റെ വ്യാജന്‍’ ടെലിഗ്രാമില്‍ എത്തിയിരിക്കുകായാണ്, പക്ഷെ ഇത്തവണ വ്യാജന്‍ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയത്.

മിന്നല്‍ മുരളി എന്ന പേരില്‍ പ്രചാരിച്ച ഫയലുകള്‍ മിക്കതും വ്യാജന്‍ ആയിരുന്നു. ഇത്തരം ഫയലുകള്‍ ഡൗണ്‌ലോഡ് ചെയ്ത് നോക്കിയ പലര്‍ക്കും കിട്ടിയത് ആവട്ടെ ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായവിയും പോലുള്ള പഴയ ചിത്രങ്ങള്‍.

ബേസില്‍ ജോസഫ് തന്നെയാണോ മിന്നല്‍ മുരളിയുടേത് എന്ന പേരില്‍ മറ്റ് ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നത് എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.

എന്തായാലും ടെലഗ്രാമില്‍ നിന്ന് ഇത്തരത്തില്‍ ഉള്ള വ്യാജ പ്രിന്റുകള്‍ എടുക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നതാണ് നല്ലതാണ്. പിറകെ എത്തുക മുട്ടന്‍പണിയായിരിക്കും.

വ്യാജ പ്രിന്റുകള്‍ കാണാതെ എല്ലാവരും നെറ്റ്ഫ്‌ളിക്‌സ് വഴി തന്നെ ചിത്രം കാണണം എന്നാണ് മിന്നല്‍ മുരളി ടീം അഭ്യര്‍ത്ഥിക്കുന്നത്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി ടോവിനോ തോമസ് ബേസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ്, തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more