തിരുവന്തപുരം: ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും കൂടെ ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു.
വലിയ മാറ്റം ഉണ്ടായിട്ടുള്ള മേഖലയാണ് കേരളത്തിലെ ആരോഗ്യ മേഖലയെന്നും ജനങ്ങള്‍ അത് സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തുതകള്‍ വെച്ച് തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെയും ആരോഗ്യ സംവിധാനത്തെയും മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയിട്ടുള്ള ബോധപൂര്‍വമായിട്ടുള്ള ശ്രമം നടക്കുന്നുണ്ട്. പ്രതിപക്ഷം അതിന് നേതൃത്വം നല്‍കുന്നു, അതില്‍ ചില മാധ്യമങ്ങളും ഉണ്ടെന്നുള്ളത് വളരെ നിര്‍ഭാഗ്യകരമാണ്.
വലിയ മാറ്റം ഉണ്ടായിട്ടുള്ള മേഖലയാണ് കേരളത്തിലെ ആരോഗ്യ മേഖല. അത് ജനങ്ങള്‍ തന്നെ സംസാരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദിയാണല്ലോ സമൂഹ മാധ്യമങ്ങള്‍.
നമ്മുടെ മുന്നില്‍ വസ്തുതകള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണ്. പ്രതിപക്ഷ നേതാവ് അതിന് തയ്യാറാകണം. കേരളം കാണട്ടെ, കേള്‍ക്കട്ടെ. ഇത് വസ്തുതാപരമായി പരിശോധിക്കാം,’ മന്ത്രി പറഞ്ഞു.
Content Highlight: Minister Veena George callig open Debate with VD Satheeshan