| Friday, 28th October 2016, 11:53 am

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മക്കല്ലം കേന്ദ്രമന്ത്രിക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെന്ന് തെറ്റിദ്ധരിച്ച് മഹേഷ് ശര്‍മ കഴിഞ്ഞ ദിവസം ഗംഭീര പ്രസംഗം നടത്തി.


ന്യൂദല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് നിര്‍ദേശിച്ച് ചിരിപ്പിച്ച കേന്ദ്ര ടൂറിസം സഹ മന്ത്രി മഹേഷ് ശര്‍മ വീണ്ടും ചിരിക്കാനുള്ള വക ഒപ്പിച്ചു.

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെന്ന് തെറ്റിദ്ധരിച്ച് മഹേഷ് ശര്‍മ കഴിഞ്ഞ ദിവസം ഗംഭീര പ്രസംഗം നടത്തി.

കഴിഞ്ഞ ദിവസം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടൂറിസം സാധ്യതകള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ പ്രസംഗിക്കുമ്പോളാണ് മഹേഷ് ശര്‍മയ്ക്ക് അബദ്ധം പറ്റിയത്. രണ്ടുതവണയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ “ഹിസ് എക്‌സലന്‍സി പ്രൈംമിനിസ്റ്റര്‍  മക്കല്ലം”എന്ന് മഹേഷ് ശര്‍മ വിശേഷിപ്പിച്ചത്.

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കിയ്‌ക്കൊപ്പം ബ്രണ്ടന്‍ മക്കല്ലവും വേദിയിലുണ്ടായിരുന്നു. മഹേഷ് ശര്‍മയുടെ സംബോധന കേട്ട് സദസിലിരുന്നവര്‍ അമ്പരന്നു പോയെങ്കിലും തെറ്റ് പറ്റിയത് മനസിലാകാതെ മഹേഷ് ശര്‍മ ഉഗ്രന്‍ പ്രസംഗം തന്നെ നടത്തി.

മന്ത്രിക്ക് പറ്റിയ തെറ്റ് പിന്നില്‍ നിന്നിരുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യയിലെ ടൂറിസം അംബാസഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് പിന്നീട് തിരുത്തിയത്.

പിന്നീട് സംസാരിച്ച ജോണ്‍ കി ഒന്നും സംഭവിച്ചാതി ഭാവിക്കാതെ നമസ്‌തേയും പറഞ്ഞ് സദസിനെ കൈയിലെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more