| Saturday, 22nd June 2019, 8:55 am

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ഷൂ ഇടീപ്പിച്ച് ബി.ജെ.പി മന്ത്രി, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ഷൂ ഇടീപ്പിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.

ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ചത്.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വി.ഐ.പി ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്.

മാറ്റ് എടുക്കാനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ ആജ്തക് ടിവിയാണ് പുറത്തു വിട്ടിരുന്നു.

ചടങ്ങില്‍ രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വി.ഐ.പി വിഭാഗത്തില്‍ മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.

അമിത് ഷായ്ക്കൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും റോത്തക്കില്‍ നടന്ന യോഗാ ദിനാചരണത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more