| Sunday, 27th September 2026, 12:11 pm

സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; വിവാദമുണ്ടാക്കിയത് സി.പി.എം: മന്ത്രി കെ.എം ഷാജി

ദേവിക ജയചന്ദ്രന്‍

കോഴിക്കോട്: ഔദ്യോഗികപദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും ഔദ്യോഗിക കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മന്ത്രി കെ.എം ഷാജി.

ആഡംബര കാര്‍ വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി.എം സൈബര്‍ വിങ്ങാണ് വിവാദം സൃഷ്ടിച്ചതെന്നും അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എന്തോ ഫേവര്‍ ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമായാണ് വാഹനം ലഭിച്ചതെന്ന് ആദ്യം മാധ്യമങ്ങള്‍ പറഞ്ഞു. പിന്നീട് സുഹൃത്തിന്റേതാണ് വാഹനം അതിന് അനുമതിയില്ല എന്ന് പറഞ്ഞു. ഇങ്ങനെ ഓരോ ദിവസവും ബ്രേക്കിങ് വരികയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് താന്‍ ആഢംബര വാഹനത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വ്യാജമാണെന്നും മുഖ്യധാരാ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയായി നല്‍കിയെന്നും മന്ത്രി പറഞ്ഞു

തന്റെ കുടുംബത്തിന്റ വ്യാജഫോട്ടോ ഉപയോഗിച്ച് കള്ളങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ.എം ഷാജി പറഞ്ഞു.

‘കാര്‍ ഉപയോഗത്തില്‍ ഒരു നിയമപ്രശ്‌നവും ഇല്ല, ധാര്‍മിക പ്രശ്‌നം മാത്രമാണുള്ളത്. വാര്‍ത്ത വരും മുമ്പേ കാര്‍ ഒഴിവാക്കിയന്ന് മന്ത്രി പറഞ്ഞു. വിവാദം ഉണ്ടായപ്പോള്‍ തന്നെ നേതാക്കളെ വിളിച്ച് വിശദീകരിച്ചിരുന്നു. ഭാവിയിലും സര്‍ക്കാര്‍ വിരുദ്ധവും നിയമവിരുദ്ധവും ആയ ഒരു കാര്യവും തന്നില്‍ നിന്നുണ്ടാവില്ല,’ ഷാജി പറഞ്ഞു.

വിദേശയാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ വേള്‍ഡ് മലയാളി ഫോറത്തിന്റെ ക്ഷണം അനുസരിച്ച് നടത്തിയ സന്ദര്‍ശനമായിരുന്നു എന്ന് മന്ത്രി മറുപടി പറഞ്ഞു.

Content Highlight: : Minister KM Shaji dismissed the controversy surrounding his private luxury car usage, accusing CPM’s cyber wing

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more