| Tuesday, 16th July 2013, 12:48 pm

മില്‍ഖ സിങ് മികച്ച ഇന്ത്യന്‍ കായിക താരം: സഹതാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഫര്‍ഹാന്‍ അക്തര്‍ നായകനായ ബാഗ് മില്‍ഖ ബാഗ് ചലച്ചിത്രം പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ ജനത വീണ്ടും മില്‍ഖ സിങ് എന്ന കായിക താരത്തെ ഓര്‍ത്തിരിക്കുകയാണ്. ചിത്രത്തില്‍ മില്‍ഖാ സിങ്ങായാണ് ഫര്‍ഹാന്‍ അക്തര്‍ എത്തുന്നത്.[]

മില്‍ഖ ഇന്ത്യ കണ്ട മികച്ച കായികതാരമാണെന്നാണ് മില്‍ഖയുടെ ഏറ്റവും അടുത്ത സുഹൃത്തും 17 ദേശീയ സ്പ്രിന്റ് ചാമ്പ്യനുമായ കെന്നെത്ത് പോവെല്‍ പറയുന്നു.

മില്‍ഖ സിങ് ഇന്ത്യയിലെ ഏറ്റവും മികച്ച താരമാണ്. അതില്‍ സംശയമൊന്നുമില്ല. 1960 ല്‍ നടന്ന റോമന്‍ ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തായാണ് മില്‍ഖ ഫിനിഷ് ചെയ്തത്. അദ്ദേഹത്തിന്റെ ലോക റെക്കോര്‍ഡായിരുന്നു ഇത്.

1958 ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ വെച്ചാണ് മില്‍ഖയെകുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.  ആ മത്സരത്തില്‍ അദ്ദേഹം 200 മീറ്ററിലും, 400 മീറ്ററിലും സ്വര്‍ണ മേഡല്‍ നേടിയിരുന്നു.

1960 ല്‍ നടന്ന ദല്‍ഹി ദേശീയ ഗെയിംസില്‍ വെച്ചാണ് മില്‍ഖയെ നേരിട്ട് കാണുന്നത്. അതിന് ശേഷം അദ്ദേഹവുമായി വളരെ നല്ല ബന്ധമാണെന്നും പവല്‍ പറയുന്നു. ഇന്ത്യന്‍ കായിക രംഗത്ത് മില്‍ഖയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more