| Sunday, 3rd March 2019, 11:27 am

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സി.ആര്‍.പി.എഫ് സൈനികന്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ സി.ആര്‍.പി.എഫ് സൈനികന്‍ മരിച്ചു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്നലെയാണ് സൈനികന് വെടിയേറ്റത്.

ഇന്നലെ ഹന്ദ്‌വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സി.ആര്‍.പി.എഫ് സൈനികരും രണ്ട് പൊലീസുകാരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്.


തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തെരച്ചില്‍ നടത്തുമ്പോഴായിരുന്നു തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഇന്നലെ രാവിലെ മുതല്‍ ഹന്ദ്‌വാരയില്‍ വെടിവെപ്പ് തുടരുകയാണ്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൈന്യം തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. എന്നാല്‍, സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല.

കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more