| Thursday, 18th April 2019, 8:41 pm

സൗത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുകേഷ് അംബാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സൗത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. മിലിന്ദ് പുറത്ത് വിട്ട വീഡിയോയിലാണ് മുകേഷ് അംബാനി കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്.

സൗത്ത് മുംബൈയുടെതാണ് മിലിന്ദ് എന്ന് പറഞ്ഞുകൊണ്ട് മുകേഷ് മിലിന്ദിനെ വീഡിയോയില്‍ പുകഴ്ത്തുന്നുണ്ട്.

‘പത്ത് വര്‍ഷമായി സൗത്ത് മുംബൈയിലെ പ്രതിനിധിയെന്ന നിലക്ക് മിലിന്ദിന് സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക കാര്യങ്ങളില്‍ വലിയ അറിവുണ്ടൈന്ന് ഞാന്‍ വിശ്വസിക്കുന്നു. മുംബൈയില്‍ വന്‍കിട ബിസിനസ്സുകളായാലും ചെറിയ സംരംഭങ്ങളായാലും  വര്‍ധിച്ചിട്ടുണ്ട്. പുതിയ തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിച്ചു.’ അംബാനി പറയുന്നു.

മുകേഷ് അംബാനിയെ കൂടാതെ കൊടക് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ഉദയ് കൊടകും വീഡിയോയില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

സൗത്ത് മുംബൈ മണ്ഡലത്തിലെ വ്യാപാരത്തിലെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും മിലിന്ദ് വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

ഏപ്രില്‍ 29 നാണ് സൗത്ത് മുംബൈയില്‍ തെരഞ്ഞെടുപ്പ്. നാലാഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ഏപ്രില്‍ 11, 18,23,29 എന്നീതിയ്യതികളിലാണ് തെരഞ്ഞെടുപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more