| Sunday, 20th April 2025, 4:36 pm

പത്തനംതിട്ട പൈവഴിയില്‍ മണ്ണുമാന്തിയന്ത്രം മറിഞ്ഞ് അതിഥിതൊഴിലാളിക്ക് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: പത്തനംതിട്ട പൈവഴിയില്‍ മണ്ണുമാന്തിയന്ത്രം മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശി സൂരജാണ് മരിച്ചത്.

പൈവഴി ജങ്ഷന് സമീപത്തെ കടലിക്കുന്ന് മലയിലാണ് അപകമുണ്ടായത്. മണ്ണെടുത്ത് കൊണ്ടിരിക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

മണ്ണുമാന്തി യന്ത്രത്തിന്റെ പ്രധാന ഓപ്പറേറ്റര്‍ ഭക്ഷണം കഴിക്കാനായി പോയപ്പോള്‍ സഹായി മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഉയര്‍ന്ന ഭാഗത്തെ മണ്ണെടുക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം വിടുകയും യന്ത്രം മറിയുകയുമായിരുന്നു. ഇതിനടിയിലാണ്  മണ്ണുമാന്തി യന്ത്രത്തിന്റെ ഹെല്‍പ്പറായ ബംഗാള്‍ സ്വദേശിയായ സൂരജ് അകപ്പെട്ടത്.

പിന്നാലെ ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തുകയും യന്ത്രത്തിന്റെ അടിയില്‍ നിന്നും ചതഞ്ഞരഞ്ഞ നിലയിലാണ് സൂരജിന്റെ മൃതദേഹം പുറത്തെടുത്തത്. പിന്നാലെ സൂരജിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കടലിക്കുന്ന് മലയിലെ മണ്ണെടുപ്പിനെ നാട്ടുകാര്‍ പല പ്രാവശ്യമായി എതിര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണ്ണെടുപ്പ് വലിയ വിപത്തുകളുണ്ടാക്കുമെന്നും സ്ഥലത്ത് സുരക്ഷാ വീഴ്ചയുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

Content Highlight: Migrant worker dies tragically after earthmoving machine overturns on Pathanamthitta Paivazhi

We use cookies to give you the best possible experience. Learn more