[]മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് സിസ്റ്റമായ എക്‌സ് ബോക്‌സ് വണ്‍ പുറത്തിറക്കി. എന്‍ര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഗെയ്മിങ് ബോക്‌സാണ് മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ്.
ടിവി ഷോയും സ്‌പോര്‍ട്‌സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് എക്‌സ് ബോക്‌സ് പുറത്തിറക്കിയത്. ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കാനായി എക്‌സ് ബോക്‌സ് ഒരു ടിവി ഗൈഡായി പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.[]
5 ബില്ല്യന്‍ ട്രാന്‍സിസ്റ്ററും 8 ജിബി റാമുമാണ് എക്‌സ് ബോക്‌സ് വണ്ണിന്റെ പ്രത്യേകത. 8 കോര്‍ സി പി യുവും ബ്ലൂ റേ ഡ്രൈവ് 500 ജിബി സ്റ്റോറേജും ഇതിനുണ്ട്.
റീ ഡിസൈന്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് എക്‌സ് ബോക്‌സ് നിയന്ത്രിക്കുക. എക്‌സ് ബോക്‌സ് വണ്ണിന്റെ വേഗതയ്ക്കും സൂക്ഷ്മതയ്ക്കും വേണ്ടി കൈനെറ്റ് സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ബ്രാന്‍ഡ് ന്യൂ എന്‍ജിന്‍ ടെക്‌നോളജിയാണ് ബോക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്. എക്‌സ് ബോക്‌സിന്റെ 360 ഗെയിംസുമായി മത്സരിക്കാനില്ലെന്ന് കമ്പനി അറിയിച്ചു.
ലൈവ് പരിപാടികള്‍ കാണിക്കുകയെന്ന് ഉദ്ദേശത്തോടെ എന്‍.എഫ്.എല്ലുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ തന്നെ എക്‌സ് ബോക്‌സ് വണ്‍ ലോകത്തെമ്പാടുമുള്ള വിപണിയില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ 11 ന് ആരംഭിക്കുന്ന E3 കോണ്‍ഫറന്‍സില്‍ എക്‌സ് ബോക്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.