| Monday, 20th October 2014, 11:25 pm

സ്മാര്‍ട്ട് വാച്ച് നിര്‍മിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൈക്രോസോഫ്റ്റ് സ്മാര്‍ട്ട് വാച്ച് നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ് മാഗസീനായ ഫോബ്‌സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

നിരന്തരമായി ഉപയോഗിച്ചാലും രണ്ട് ദിവസത്തോളം ചാര്‍ജ്ജ് നിലനില്‍ക്കുന്ന വാച്ചാണ് മൈക്രോസോഫ്റ്റ് നിര്‍മിക്കുന്നത്. ധരിക്കാന്‍ യോഗ്യമായവയായിരിക്കും ഈ വാച്ചുകള്‍.

വാച്ച് പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നും ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ആപ്പിള്‍ സെപ്തംബര്‍ ഒന്‍പതിന് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയിരുന്നു. 2015 ആദ്യത്തോടെ വാച്ച് വിപണിയിലെത്തും. 2013 സെപ്തംബറിലാണ് സാംസങ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more