| Tuesday, 15th September 2015, 10:23 am

വിന്‍ഡോസ് 10 ഡിവൈസിന്റെ പുതിയ മോഡലുകളുമായി മൈക്രോസോഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിന്‍ഡോസ് 10 ശ്രേണിയിലെ പുതിയ മോഡലുകളെ കുറിച്ചുള്ള പ്രഖ്യാപനം അടുത്ത മാസം ആറാം തിയതി നടത്തുമെന്ന് മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദേലയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍്ക്കില്‍ വെച്ചായിരിക്കും പുതിയ മോഡലുകളുടെ പ്രഖ്യാപനം.

സാധാരണയായി മൈക്രോസോഫ്റ്റ് തങ്ങളുടെ ഉത്പ്പന്നങ്ങളെ കുറിച്ച് ആദ്യമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറില്ല. എങ്കിലും ഇത്തവണ അതില്‍ ചെറിയൊരു മാറ്റം വരുത്താനാണ് കമ്പനിയുടെ തീരുമാനം.

പ്രോ 4, ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍, മൈക്രോസോഫ്റ്റ് ബാന്റ് സ്മാര്‍ട് വാച്ച് എന്നീ മോഡലുകളെ കുറിച്ചാണ് കമ്പനി പുതിയ വിവരങ്ങള്‍ പുറത്തുവിടുന്നത്.

പുത്തന്‍മാറ്റങ്ങളുമായാണ് വിന്‍ഡോസ് 10 ന്റെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

സര്‍ഫേസ് പ്രോ ഒരു ടാബ്ലറ്റ് പോലെ ഉപയോഗിക്കാവുന്ന ഫുള്‍ പവേര്‍ഡ് പേഴ്‌സണല്‍ കമ്പ്യൂട്ടറാണെന്നാണ് അറിയുന്നത്. പുതിയ മോഡലായ സര്‍ഫേസ് പ്രോ 3 യ്ക്ക് 12 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more