[]കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് മ്യൂസിക് ഓണ്‍ലൈനില്‍ ലഭ്യം. അതും സൗജന്യമായി. വിന്‍ഡോസ് 8 ഉപയോഗിക്കാത്തവര്‍ക്കും ഇത് ലഭ്യമാകും എന്നതാണ് മറ്റൊരു സവിശേഷത.[]
പുതിയ ഉപഭോക്താക്കളെ തേടിയാണ് മൈക്രോസോഫ്റ്റ് ഇങ്ങനെയൊരു പദ്ധതി ഒരുക്കിയിരിക്കുന്നത്. ഐട്യൂണ്‍, സ്‌പോട്‌ഫൈ എന്നിവയ്ക്കാവും മൈക്രോസോഫ്്റ്റിന്റെ പുതിയ നീക്കം ഏറെ വെല്ലുവിളിയാവുക.
മുപ്പത് ദശലക്ഷം ട്രാക്കുകളാണ് എക്‌സ് ബോക്‌സ് മ്യൂസിക് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നത്. കൂടാതെ റേഡിയോ സര്‍വീസും എക്‌സ് ബോക്‌സ് മ്യൂസികില്‍ ലഭ്യമാകുന്നുണ്ട്.
എക്‌സ് ബോക്‌സ് സേവനം ഇഷ്ടമായാല്‍ ഒരു മാസത്തേക്ക് 10 ഡോളറിന് അപ്‌ഗ്രേഡ് ചെയ്യാമെന്നും കമ്പനി അറിയിച്ചു.