| Tuesday, 8th April 2014, 1:09 pm

വിന്‍ഡോസ് എക്‌സ്പി ഇനി ചരിത്രം: മൈക്രോസോഫ്റ്റ് സാങ്കേതിക സഹായം നിര്‍ത്തലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] വിന്‍ഡോസ് എക്‌സ്പി ആരാധകര്‍ക്കിനി നിരാശയുടെ കാലം. ആരാധകരുടെ നിരാശയിലാഴ്ത്തിക്കൊണ്ട്്് മൈക്രോസോഫ്റ്റ് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സാങ്കേതിക സഹായം നിര്‍ത്തലാക്കി. എന്നാല്‍ ഇതോടെ സന്തോഷത്തിലായത്് ഹാക്കര്‍മാരാണ്. അവര്‍ക്ക്് പന്താടാന്‍  മൈക്രോസോഫ്റ്റ് എക്‌സ്പിയില്‍ പുതിയപഴുതുകള്‍ തുടങ്ങി.
മുമ്പുതന്നെ പ്രഖ്യാപിച്ചതാണ്  2014 ഏപ്രില്‍ എട്ടിനു തന്നെ വിന്‍ഡോസ് എക്‌സ്പി സര്‍വീസ് പായ്ക്ക് 3 യുടെ കാലാവധി അവസാനിക്കുമെന്ന്്്.

മൈക്രോസോഫ്റ്റിന്റെ  ജനപ്രിയ വെര്‍ഷനായ വിന്‍ഡോസ് എക്‌സ്പിയില്‍ തുടരുന്നവര്‍ ഇനിയൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ക്ക് പണി കിട്ടും എന്നോര്‍ക്കണം. വിന്‍ഡോസ് 7 കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിച്ചു വന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ് എക്‌സ്പിയില്‍ നിന്നും വിന്‍ഡോസ് 7, അല്ലെങ്കില്‍ 8 വെര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുളള മൈക്രോസോഫ്റ്റ് ആഹ്വാനം കോടിക്കണക്കിനു പേര്‍ സ്വീകരിച്ചിരുന്നു.

ഇനിയും ലോകത്തെ ലക്ഷക്കണക്കിനു കംപ്യൂട്ടറുകള്‍ മാറ്റം ഉള്‍ക്കൊണ്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ  റിപ്പോര്‍ട്ടുകള്‍. എ.ടി.എമ്മുകളില്‍ ഉള്‍പ്പെടെ നിരവധി കംപ്യൂട്ടറുകളില്‍ ഇനിയും എക്‌സ്പി സ്‌ക്രീന്‍ കാണുമെന്ന സൂചനയുമുണ്ട്്്. 12 വര്‍ഷത്തെ ദീര്‍ഘസഞ്ചാരത്തിനൊടുവില്‍ 2010 ഓടെകൂടി  എക്‌സ്പിയുള്ള കംപ്യൂട്ടറുകള്‍ പുറത്തിറക്കുന്നതിനുളള സാഹചര്യം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നെങ്കിലും ദശലക്ഷക്കണക്കിനു ആരാധകരുടെ ആവശ്യപ്രകാരം ഓപ്പറേറ്റിങ് സിസ്റ്റം തുടരുകയായിരുന്നു.

എക്‌സ്പിക്കു ശേഷമെത്തിയ വിസ്തയ്ക്കും വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയ്‌ക്കൊന്നും ഇതിനൊപ്പം ആരാധകരുടെ മനസ്സ് കീഴടക്കാന്‍ കഴിഞ്ഞില്ല 2001 ഓഗസ്റ്റിലാണ്  ആദ്യമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി  എന്ന ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നത്്. 009 ലാണ് എക്‌സ്പിയെ വിപണിയില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നത്. പക്ഷേ തുടര്‍ന്ന്്് രണ്ടു വര്‍ഷം കൂടി ഈ ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങിയ കംപ്യൂട്ടറുകള്‍ പുറത്തിറക്കാന്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക്  അനുവാദം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more