| Monday, 27th July 2015, 7:53 pm

5999 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് -2 സ്മാര്‍ട്ട് ഫോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൈക്രോമാക്‌സ് പുതിയ കാന്‍വാസ് എക്‌സ്പ്രസ് -2 ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. 5999 രൂപയ്ക്കാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. ആഗസ്റ്റ് നാല് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ലിപ്പ്ക്കാര്‍ട്ട് വഴി ഫോണ്‍ ലഭ്യമായി തുടങ്ങും.

ജൂലൈ 27 തിങ്കളാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ഫ്‌ലിപ്പ്ക്കാര്‍ട്ടിന്റെ വെബ്‌സൈറ്റ് വഴി ഫോണ്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അഞ്ച് ഇഞ്ച് എച്ച്.ഡി (720X1280 P) ഐ.പി.എസ് ഡിസ്‌പ്ലേയാണ് എക്‌സ്പ്രസ് -2 സ്‌പോര്‍ട്‌സയ്ക്കുള്ളത്. ഡിസ്‌പ്ലേയെ സ്‌ക്രാച്ചുകളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ഫുള്‍ എച്ച്.ഡി വീഡിയോ എടുക്കാന്‍ കഴിയുന്ന 13MP പിന്‍ ക്യാമറയും 2MP മുന്‍ ക്യാമറയും ഫോണിനുണ്ട്. രണ്ട് സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ 3ജി, വൈ-ഫൈ, ബ്ലൂടൂത്ത്, എഫ്.എം റേഡിയോ, ജി.പി.എസ് എന്നിവയും ഉപയോഗിക്കാന്‍ കഴിയും

Latest Stories

We use cookies to give you the best possible experience. Learn more