| Tuesday, 9th December 2014, 10:10 am

സുന്ദര സെല്‍ഫികള്‍ക്കായുള്ള മൈക്രോമാക്‌സിന്റെ 'കാന്‍വാസ് സെല്‍ഫി' ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെല്‍ഫി പ്രിയരെ ലക്ഷ്യംവെച്ചുള്ള മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. കാന്‍വാസ് സെല്‍ഫി എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്.

എല്‍.ഇ.ഡി ഫ്‌ളാഷുള്ള 13 എം.പി ഫ്രണ്ട് ക്യാമറയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജനുവരി രണ്ടാംവാരം മുതല്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ ഫോണ്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്.

വെള്ള, നീല കളറുകളില്‍ ഫോണ്‍ ലഭ്യമാകും. 4.7 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലെയാണുള്ളത്.

1.7 ജിഗ ഹെട്‌സ് മീഡിയടെക് ഒക്ട കോര്‍ പ്രൊസസ്സറും 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 32ജിബി വരെയുള്ള സപ്പോട്ടിങ് സ്‌റ്റോറേജും ഇതിലുണ്ട്. 4.4 കിറ്റ്കാറ്റ് ആന്‍ഡ്രോയിഡിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

റിയര്‍ ക്യാമറയും 13 എം.പിയാണ്. ഇരുക്യാമറകളും ഓട്ടോ ഫോക്കസാണ്. സെല്‍ഫികള്‍ ഭംഗിയാക്കാനായി ഈ ഫോണില്‍ ബ്യൂട്ടി ടൂളുകളുമുണ്ട്. കണ്ണിനെ വലുതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്ന “ഐ എന്‍ഹാന്‍സ്‌മെന്റ്” ആപ്ലിക്കേഷനും ക്യാമറയ്ക്കുണ്ട്. “ഫെയ്‌സ് സ്ലിമ്മിങ്”, “സ്‌കിന്‍ സ്മൂത്തനിങ്”, “ടീത്ത് വൈറ്റനിങ്”, “റിമൂവ് ഓയില്‍” ടൂളുകള്‍ ഇതിലുണ്ട്.

കൂടാതെ ഉപഭോക്താക്കള്‍ക്ക് മേക്കപ്പ് ഇഫക്ടുകളായ മസ്‌കാര, ഐഷാഡോ, ലിപ് ഗ്ലോസ് എന്നിവ നല്‍കാന്‍ കഴിയും. 3ജിയും വൈഫൈയും ബ്ലൂടൂത്തും ഈ ഡുവല്‍സിം ഫോണ്‍ സപ്പോട്ട് ചെയ്യും.

We use cookies to give you the best possible experience. Learn more