| Friday, 17th May 2013, 11:38 am

ഹെഡ്‌സെറ്റുമായി മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88 സ്മാര്‍ട് ഫോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത്തവണ മൈക്രോമാക്‌സ് വിപണിയിലെത്തിച്ചത് ഒരു പുതിയ മോഡല്‍ സ്മാര്‍ട്‌ഫോണാണ്. മൈക്രോമാക്‌സ് ക്യാന്‍വാസ് മ്യൂസിക് A88 എന്നാണ് ഫോണിന്റെ പേര്. 8,499 രൂപയാണ് ഇതിന്റെ വില. []

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെയാണ് മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88 തയ്യാറാക്കിയിരിക്കുന്നത്. []

മൈക്രോ മാക്‌സ് ലൈവ് വഴി എത്ര പാട്ട് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പാട്ടുകളെല്ലാം സൗജന്യമായാണോ ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല.

ഫോണിനൊപ്പം ഹെഡ്‌സെറ്റ് കൂടി മൈക്രോമാക്‌സ് നല്‍കുന്നുണ്ട്. ഇതിനായി ഓഡിയോ ബ്രാന്‍ഡായ ജെ.ബി.എല്ലിന്റെ  ഹെഡ്‌സെറ്റുമായാണ് മൈക്രോമാക്‌സ് കരാര്‍ ചെയ്തിരിക്കുന്നത്.

മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88യില്‍ 1 GHz മീഡിയാടെക് ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 512 MB റാം ഡ്യൂവല്‍ സിമ്മും കമ്പനി പ്രദാനം ചെയ്യുന്നു.

4.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള മൈക്രോമാക്‌സ് കാന്‍വാസ് മ്യൂസിക് A88 ന്റെ റെസല്യൂഷന്‍ 480*854 പിക്‌സല്‍ ആണ്. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മൈക്രോമാക്‌സ് മ്യൂസിക് A88 തയ്യാറാക്കിയിരിക്കുന്നതെന്ന് ഫോണിന്റെ പ്രദര്‍ശന വേളയില്‍ ഡിവിഷന്‍ ഹെഡ് അജയ് ശര്‍മ പറഞ്ഞു.

മൈക്രോമാക്‌സ് കാന്‍വാസ് A88 നൊപ്പം JBL ഹെഡ് സെറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും എം.ലൈവ് വഴി എത്ര പാട്ട് വേണമെങ്കിലും ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിനോദത്തിനും സംഗീതത്തിനും വളരെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ യുവത്വത്തിന്റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു മോഡല്‍ പുറത്തിറക്കിയത്. മൈക്രോമാക്‌സ് കാന്‍വാസ് A88 ന് മികച്ച സ്വീകരണം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

മൈക്രോമാക്‌സ് കാന്‍വാസ് A88 ല്‍ 5 മെഗാപിക്‌സല്‍ ക്യമറയും ഡ്യുവല്‍ എല്‍ ഇ ഡി ഫഌഷും ഉണ്ട്. 4GB ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 GB മെമ്മറിവരെ ഉപയോഗിക്കാം. 1800 mAH ആണ് ബാറ്ററി ലൈഫ്.

We use cookies to give you the best possible experience. Learn more