| Thursday, 5th May 2016, 9:51 am

മൈക്രോമാക്‌സ് പുതിയ ലാപ്‌ടോപ് പുറത്തിറക്കി; വില 10,499

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈക്രോമാക്‌സ് പുതിയ ലാപ്‌ടോപ് ഇന്ത്യയില്‍ പുറത്തിറക്കി. എല്‍1160 എന്നാണ് പേര്. 10,499 രൂപയാണ് വില. വിന്‍ഡോസ് 10 മോഡലില്‍ എത്തിയ ലാപ്‌ടോപ്പ് ആമസോണ്‍ ഇന്ത്യ വഴി ലഭ്യമാണ്.

11.6 ഇഞ്ച് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് കാന്‍വാസ് ലാപ്ബുക്ക് എല്‍ 1160 ന് ഉള്ളത്.1366*768 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം Z3735F പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

2 ജിബി ഡിഡി ആര്‍3 റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. 32 ജിബിയാണ് ഇന്‍ബില്‍ട്ട്‌സ്‌റ്റോറേജ്. മൈക്രോ എസ്.ഡി കാര്‍ഡ് വഴി ഇത് ഉയര്‍ത്താം. കണക്ടിവിറ്റി ഓപ്ഷനുകളാണ് വൈഫൈ, ബ്ലൂടൂത്ത്, 2 യു.എസ്.ബി 2.0 പോര്‍ട്‌സ് എന്നിവയാണ് ഉള്ളത്.

1.1 കിലോഗ്രാം ഭാരമാണ് ലാപ്ബുക്കിനുള്ളത്. 295x199x18mm ആണ് നീളം. 4100 എംഎഎച്ച് ബാറ്ററി ലൈഫാണ് ഉള്ളത്. സ്റ്റീരിയോ സ്പീക്കര്‍ എന്നിവയും ഉണ്ട്. ബ്ലാക് നിറത്തിലാണ് ലാപ്ബുക്ക് പുറത്തിറക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more