| Saturday, 14th November 2015, 11:41 am

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് 4 ജി പ്ലസ് എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍വാസ് ബ്ലേസ് 4 ജിയ്ക്ക് പിന്നാലെ കാന്‍വാസാസ് ബ്ലേസ് 4ജി പ്ലസുമായി മൈക്രോമാക്‌സ് എത്തുന്നു.

പുതിയ മോഡല്‍ കമ്പനി സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുനനു ബ്ലേസ് 4ജി എത്തിയത്. 4ജി എല്‍.ടി.ഇ സപ്പോര്‍ട്ടോടുകൂടിയാണ് പുതിയ മോഡല്‍ എത്തുന്നത്.

150 എംബിപിസ് ഡൗണ്‍ലോഡ് സ്പീഡും ഇതില്‍ ഉണ്ടായിരിക്കും. ഡ്യൂവല്‍സിം ഹാന്‍സെറ്റില്‍ 5.1 ലോലിപ്പോപ്പ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 4.5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയും 480*854 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.

8 ജിബി സ്റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബിയാക്കി ഉയര്‍ത്താം. 2 മെഗാപിക്‌സലാണ് മുന്‍വശത്തെ സെല്‍ഫി ക്യാമറ. 8 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ.

3ജി, വൈെൈഫ, ബ്ലൂടൂത്ത്,ജി.പി.എസ് മൈക്രോയു.എസ്.ബി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. 2000 എം.എ.എച്ച് ബാറ്ററി ലൈഫ് ഉണ്ട്. 6,999 രൂപയാണ് ഫോണിന്റെ വില.

Latest Stories

We use cookies to give you the best possible experience. Learn more