പുതിയ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുമായി മൈക്രോമാക്‌സ് എത്തുന്നു. ബോള്‍ട്ട് ക്യൂ 332 ആണ് പുതിയ മോഡല്‍. ബോള്‍ട്ട് 302, ബോള്‍ട്ട് ക്യൂ 331, ബോള്‍ട്ട് ക്യൂ 338 എന്നിവയായിരുന്നു മൈക്രോമാക്‌സ് നേരത്തെ പുറത്തിറക്കിയ മോഡലുകള്‍.
ബോള്‍ട്ട് ക്യൂ332 ന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരം ലഭ്യമല്ല.
പോക്കറ്റ് ഹോം തിയേറ്റര്‍ ശ്രേണിയിലാണ് പുതിയ മോഡല്‍ മൈക്രോമാക്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് അറിയുന്നത്. 96 ഡിബി ഇന്‍ബില്‍ട്ട് സ്പീക്കറാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡ്യുവല്‍ സിം കപ്പാസിറ്റിയുള്ള ഫോണിന് 5 ഇഞ്ച് (480×854 pixels) FWVGA IPS ഡിസ്‌പ്ലേയാണ് ഉള്ളത്. 1.3 ജിഎച്ച് സെഡ് ക്വാഡ് കോര്‍പ്രൊസസറും 512 എം.ബി റാമും ഉണ്ട്.
2 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 32 ജിബി വരെ ഇത് ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും എല്‍.ഇ.ഡി ഫഌഷും മുന്‍വശത്തെ ക്യാമറ2 മെഗാപിക്‌സലുമാണ്.
3ജി, ജിപിആര്‍എസ്, വൈഫൈ,മൈക്രോ യു.എസ്.ബി ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 2000എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്. 141 ഗ്രാമാണ് ഭാരം.