| Thursday, 21st May 2026, 5:20 pm

അടുത്ത സീസണിന് മുമ്പ് ഹര്‍ദിക്കിനെ മുംബൈ പുറത്താക്കണം; നിര്‍ദേശവുമായി മൈക്കല്‍ വോണ്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

മുംബൈ ഹര്‍ദിക്കിനെ തിരിച്ച് എന്തിനാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് കൊണ്ടുവന്നത് എന്നും അടുത്ത സീസണിന് മുന്നോടിയായി ഹര്‍ദിക്കിനെ ടീമില്‍നിന്ന് പുറത്താക്കണമെന്നും വോണ്‍ ആവശ്യപ്പെട്ടു. പകരം കാമറൂണ്‍ ഗ്രീനിനെ തിരികെ ടീമിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കാണേണ്ടതൊക്കെ ഇപ്പോള്‍ കണ്ടിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് അടുത്ത സീസണില്‍ മുമ്പായി ആദ്യം ചെയ്യേണ്ട കാര്യം ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണ്. ഹര്‍ദികിനെ മുംബൈ ഇന്ത്യന്‍സ് തിരികെ കൊണ്ടുവന്നതിലെ യുക്തി എനിക്കിപ്പോഴും മനസിലായിട്ടില്ല.

മുംബൈയുടെ കാര്യങ്ങള്‍ വത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ഒരുപാട് താരങ്ങള്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. അതിലൊരാളെ തെരഞ്ഞെടുക്കുന്നതാ ഉചിതം.

ഹര്‍ദികിന് പകരം കാമറൂണ്‍ ഗ്രീനിനെ മുംബൈ തിരികെ ടീമില്‍ എത്തിക്കണം. കൊല്‍ക്കത്തയ്ക്ക് ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കില്‍ ഹര്‍ദിക്കിനെ നായകനാക്കണം. അദ്ദേഹം കൊല്‍ക്കത്തയിലേക്ക് മാറുന്നതായിരിക്കും നല്ലത്. അത് ഇരു കൂട്ടര്‍ക്കും പുതിയൊരു തുടക്കവുമാകും,’ വോണ്‍ പറഞ്ഞു.

അതേസമയം ഹര്‍ഹിക്കും ടീമും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്യമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാണ്ഡ്യയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി കൊല്‍ക്കത്ത വിജയിക്കുകയായിരുന്നു.

Content Highlight: Micheal Vaughan Criticize Mumbai Indians And Hardik Pandya

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more