രോഹിത് ശര്‍മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിരാടിനോട് വിരമിക്കല്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിരാടിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ ആരാവും അടുത്ത ക്യാപ്റ്റന്‍ എന്ന ചര്‍ച്ചയും ക്രിക്കറ്റ് ലോകത്ത് നടക്കുന്നു. നിലവില്‍ ഇന്ത്യയുട വൈസ് ക്യാപ്റ്റനായ 25 കാരനായ ശുഭ്മന്‍ ഗില്ലിനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ബി.സി.സി.ഐ അംഗീകരിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഇപ്പോള്‍ വിരാടിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. വിരാട് ടീമിലെ അവിഭാജ്യ ഘടകമാണെന്നും ഇംഗ്ലണ്ട് പര്യടനത്തിലെങ്കിലും കൂടെ വേണമെന്ന് ബി.സി.സി.ഐ വിരാടിനോട് ആവശ്യപ്പെടുമെന്ന് കരുതുന്നതായും വോണ്‍ പറഞ്ഞു.
‘ഞാന്‍ ഇന്ത്യക്കാരനാണെങ്കില്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വിരാടിന് നായകസ്ഥാനം നല്‍കുമായിരുന്നു. ശുഭ്മാന്‍ ഗില്ലിന് പര്യടനത്തില്‍ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റാകാന്‍ കഴിയും,’ വോണ്‍ എക്സില്‍ എഴുതി.
‘ദയവായി വിരാട് കോഹ്‌ലി വിരമിക്കരുത്. ഇന്ത്യന്‍ ടീമിന് നിങ്ങളെ എക്കാലത്തേക്കാളും ആവശ്യമുണ്ട്. നിങ്ങളുടെ ടാങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. ടീം ഇന്ത്യയ്ക്കായി നിങ്ങള്‍ പോരാടാതെ ടെസ്റ്റ് ക്രിക്കറ്റ് പഴയതുപോലെയാകില്ല.. ദയവായി പുനഃപരിശോധിക്കുക,’ റായിഡു എക്സില്‍ എഴുതി.
ഏകദിനത്തിലും ടി-20യിലും കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ഫോമിന്റെ കാര്യത്തില്‍ ഇത് സത്യമല്ല. 2020ന്റെ തുടക്കം മുതല്‍, 39 ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 30.72 ശരാശരി മാത്രമാണ് കോഹ്‌ലിക്കുള്ളത്.
Content Highlight: Michael vaughan Talking about Virat Kohli