| Sunday, 5th April 2026, 8:48 am

സഞ്ജു കാരണം ഋതുരാജ് സമ്മര്‍ദത്തിലാണ്; ചര്‍ച്ച ചെയ്ത് മൈക്കല്‍ വോണും സൈമണ്‍ ഡൗളും

ശ്രീരാഗ് പാറക്കല്‍

ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെക്കുറിച്ചും ഓപ്പണര്‍ സഞ്ജു സാംസണിനെക്കുറിച്ചും ആശങ്ക പങ്കുവെച്ച് മൈക്കള്‍ വോണും സൈമണ്‍ ഡൗളും. സഞ്ജു സാംസണിന്റെ മോശം പ്രകടനം കാരണം ഋതുരാജ് സമ്മര്‍ദത്തിലാകുന്നുണ്ടോ എന്ന് മുന്‍ ഇംഗ്ലണ്ട് താരം വോണ്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് മുന്‍ കിവി പേസര്‍ സൈമണ്‍ മറുപടി പറഞ്ഞു.

നിലവില്‍ ക്യാപ്റ്റന്‍ ഋതുരാജാണെങ്കിലും മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു ടീമിലുണ്ടെന്ന് വോണ്‍ പറഞ്ഞു. വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സഞ്ജു ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരമാണെന്ന് മറക്കരുതെന്ന് ഡൗള്‍ പറഞ്ഞു. ക്രിക്ബസിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരങ്ങള്‍.

‘സാംസണ്‍ കാരണം ക്യാപ്റ്റന്‍ ഗെയ്ക്വാദ് സമ്മര്‍ദത്തിലാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ മൈക്കല്‍ വോണ്‍ സൈമണ്‍ ഡൗളിനോട് ചോദിച്ചു.

‘തീര്‍ച്ചയായും,’ സൈമണ്‍ പ്രതികരിച്ചു.

‘ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്മാരില്‍ ഒരാളായ ഗെയ്ക്വാദ് നിങ്ങള്‍ക്ക് ഉണ്ട്,’ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നു, നിങ്ങളാണ് ക്യാപ്റ്റന്‍’. എന്നാല്‍ പിന്നീട് ടീം കഴിവുള്ള ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ ഒപ്പിടുന്നു, വര്‍ഷങ്ങളോളം വിജയകരമായി നയിച്ച ഒരു കീപ്പര്‍-ക്യാപ്റ്റന്‍ നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. എന്നിട്ടും അത് നിങ്ങളെ ബാധിക്കാതെ നിങ്ങള്‍ നേതൃത്വം തുടരുമെന്ന് പ്രതീക്ഷിക്കുന്നു,’ വോണ്‍ പറഞ്ഞു.ക്രിക്ബസിലെ ചര്‍ച്ചയില്‍ മൈക്കള്‍ വോണും സൈമണ്‍ ഡൗളും

‘അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്, ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അദ്ദേഹം വെല്ലുവിളി നേരിടുന്നു. അയാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്, പ്രതീക്ഷകളും സമ്മര്‍ദവും വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ ടി-20 ലോകകപ്പ് മത്സരങ്ങളില്‍ അദ്ദേഹം എത്ര നന്നായി കളിച്ചുവെന്ന് നമ്മള്‍ മറക്കരുത്,’ ഡൗള്‍ പറഞ്ഞു.

ഋതുരാജ്, സഞ്ജു

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ചെന്നൈക്ക് ബെംഗളൂരുവിനെതിരെയുള്ള മത്സരം നിര്‍ണായകമാണ്.

ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഹോം ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെ പരാജയപ്പെട്ടെങ്കിലും ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവിനെതിരെ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Michael Vaughan, Simon Doull Talking About Sanju Samson And Ruturaj Gaikwad

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more