| Wednesday, 22nd May 2019, 8:23 pm

ലെസ്ബിയന്‍ പ്രണയം വേറിട്ട പ്രമേയത്തിലൊരുക്കി ഹ്രസ്വചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'മീ അമോര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലെസ്ബിയന്‍ പ്രണയങ്ങള്‍ അംഗീകരിക്കാന്‍ പലര്‍ക്കും ഇന്നും മടിയാണ്. സിനിമകളില്‍ പോലും ഈ വിഷയം പ്രതിപാദിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറില്ല.

ഈ അവസരത്തിലാണ് ലെസ്ബിയന്‍ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ഹ്രസ ചിത്രം യൂട്യൂബില്‍ ശ്രദ്ദേയമാകുന്നത്. ‘മീ അമോര്‍’ എന്ന പേരില്‍ ബാസോത് ടി ബാബുരാജ് എന്ന യുവസംവിധായകന്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൂമരം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലെസ്ബിയന്‍ പ്രണയത്തിലെ പ്രശ്‌നങ്ങളും തുറന്ന് പറയാന്‍ കഴിയാത്ത അവസ്ഥകളും ഇത്തരം അവസ്ഥകള്‍ ഒരുക്കുന്ന ചതിക്കുഴികളുമെല്ലാം ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഇതിനോടകം ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടു.

Latest Stories

We use cookies to give you the best possible experience. Learn more