| Tuesday, 24th May 2016, 11:40 am

മേതില്‍ ദേവിക ഇനി സിനിമയിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നര്‍ത്തകിയും നടന്‍ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നടന വേദികളിലെ വിസ്മയമായ മേതില്‍ ദേവിക എന്തുകൊണ്ടാണ് ഇതുവരെ സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്നത് നിരവധി ആളുകള്‍ ചോദിച്ചിരുന്ന ഒരു ചോദ്യമാണ്. എന്നാല്‍ അതിനും മേതില്‍ ദേവികയ്ക്ക് പറയാന്‍ ഒരു മറുപടിയുണ്ട്.

സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ” ഹ്യൂമണ്‍സ് ഓഫ് സംവണ്‍” എന്ന ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിമിലാണ് ദേവിക അഭിനയിക്കുന്നത്.

ഇതിന് മുന്‍പും നിരവധി ചിത്രങ്ങളിലേക്ക് വിളിച്ചിരുന്നെങ്കിലും ആ കഥാപാത്രങ്ങളൊന്നും എനിക്ക് യോജിച്ചതല്ലെന്ന് തോന്നിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ദേവിക പറയുന്നു.

ചിത്രം നന്നായിരിക്കും എന്നാല്‍ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നാവുമായിരുന്നില്ല എന്നായിരുന്നു എല്ലാവരോടും പറഞ്ഞ മറുപടി. ഓരോ കഥ കേള്‍ക്കുമ്പോഴും ആ കഥാപാത്രത്തെ ഞാന്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് വിഷ്വലൈസ് ചെയ്ത് നോക്കാറുണ്ട്.

ഹ്യൂമണ്‍ ഓഫ് സംവണ്‍ എന്ന കഥ വളരെ മനോഹരമായി തോന്നി. വല്ലാത്തരും താളവും ക്ലാസിക്കല്‍ ടച്ചും അതിലുണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് യെസ് എന്ന അവരോട് പറഞ്ഞതും. എന്നില്‍ നിന്നും അനുകൂലമായ ഒരുമറുപടി  അവര്‍ പോലും പ്രതീക്ഷിച്ചുകാണില്ല – മേതില്‍ ദേവിക പറയുന്നു.

മലയാളത്തില്‍ നിന്നും മഡോണ സെബാസ്റ്റിയന്‍, വി.ജെ മേഘ്‌ന നായര്‍, മാധ്യമപ്രവര്‍ത്തക ധന്യ വര്‍മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

We use cookies to give you the best possible experience. Learn more