| Wednesday, 31st January 2018, 4:06 pm

'ഒരു നാള്‍ ആ ഫോണ്‍ കോള്‍ വരും'; ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബില്‍ കളിക്കാനുള്ള ആഗ്രഹമറിയിച്ച് മെസി, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കാറ്റലോണിയ: മുന്‍ ഇംഗ്ലണ്ട് താരവും ഫുട്‌ബോളിന്റെ പോസ്റ്റര്‍ ബോയിയുമായിരുന്ന ഡേവിഡ് ബെക്കാം സ്വന്തം ക്ലബ് രൂപികരിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. താരം തന്നെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫുട്‌ബോള്‍ ലോകത്തു നിന്നും ഇതിഹാസ താരത്തെ തേടി ആശംസകള്‍ ഒഴുകിയെത്തുകയാണ്.

ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസിയുടെ സന്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഭാവിയില്‍ തനിക്ക് ബെക്കാമിന്റെ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് സൂപ്പര്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

“ഹായ് ബെക്കാം പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ നമ്പരിലേക്ക് ക്ലബ്ബിലേക്ക് ക്ഷണിച്ചുകൊണ്ട് ഫോണ്‍കോള്‍ വരില്ലായെന്ന് ആര്‍ക്കറിയാം, എല്ലാ വിധ ആശംസകളും”. എന്നാണ് മെസ്സി പറഞ്ഞത്.

2014 മുതല്‍ ടീമിനെ മേജര്‍ സോക്കര്‍ ലീഗില്‍ ടീമിനെ ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങളിലായിരുന്നു ബെക്കാം. 2020ലെ സീസണിലാകും ബെക്കാമിന്റെ ക്ലബ് ലീഗില്‍ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more