ഇന്നലെ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വലക്കെതിരെ എതിരില്ലാതെ മൂന്ന് ഗോളിനാണ് ലയണല്‍ മെസിയും സംഘവും വിജയിച്ചിരുന്നു. അര്‍ജന്റീനയുടെ മണ്ണില്‍ മെസി രണ്ട് ഗോളുകള്‍ നേടിയാണ് മികച്ച പ്രകടനം നടത്തിയത്.
39ാം മിനിറ്റിലാണ് മെസി തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത് ബോക്‌സിനുള്ളില്‍ വെച്ച് ജൂലിയന്‍ അല്‍വരസ് നല്‍കിയ പാസ് മെസി ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിലുടനീളം അര്‍ജന്റീനയായിരുന്നു പൂര്‍ണ ആധിപത്യം നേടിയത്. 76ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ് ലീഡ് രണ്ടാക്കിയപ്പോള്‍ 80ാം മിനിറ്റില്‍ മെസിയാണ് മൂന്നാം ഗോള്‍ അടിച്ചെടുത്തത്.
പോസ്റ്റിനുള്ളില്‍ പാസ് സ്വീകരിച്ച മെസി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. 89ാം മിനിട്ടില്‍ മെസി വീണ്ടും ഗോള്‍ നേടിയെങ്കിലും റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തില്‍ 17 ഷോട്ടുകള്‍ അര്‍ജന്റീന ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം ഗോളായും മാറി. മത്സരത്തില്‍ 77 ശതമാനം സമയവും പന്ത് നിലനിര്‍ത്താന്‍ മെസിപ്പടക്ക് സാധിച്ചു.
എന്നാല്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫുടുബോള്‍ ലോകകപ്പില്‍ മെസി കളിക്കുമോ ഇല്ലയോ എന്നാണ്. മത്സരശേഷമുള്ള മെസിയുടെ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്.
‘എന്റെ പ്രായം കാരണം ലോകകപ്പ് കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ല. എന്നാലും നമ്മള്‍ ഏറെ അടുത്തെത്തിയ സ്ഥിതിക്ക് ഞാന്‍ വളരെ ആവേശത്തിലാണ്, കളിക്കാനായി ഞാന്‍ ഒരുപാട് മോട്ടിവേറ്റഡാണ്,’ മെസി മത്സരത്തിന് ശേഷം പറഞ്ഞു.
Content Highlight: Messi Talking About 2027 FIFA World Cup