ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരമാണ് മെസി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് അടുത്തിടെ താരം വിരമിച്ചത് ഫുട്‌ബോള്‍ പ്രേമികളെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായ തുടരുകയാണ് താരം.
കളിക്കളത്തില്‍ ഒരുപാട് വമ്പന്‍ താരങ്ങളോട് കൊമ്പുകോര്‍ക്കേണ്ടിവന്ന താരം കൂടിയാണ് മെസി. ഒട്ടനവധി താരങ്ങള്‍ മെസിയെ കളത്തില്‍ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. മൈതാനത്ത് തന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച താരം ആരാണെന്ന് മെസി ഒരിക്കല്‍ തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.
റയല്‍ മാഡ്രിഡ് ഇതിഹാസം സെര്‍ജിയോ റാമോസിന്റെ പേരായിരുന്നു മെസി പറഞ്ഞിരുന്നത്. എല്‍ക്ലാസിക്കോ പോരാട്ടങ്ങളില്‍ റാമോസുമായി വലിയ തര്‍ക്കങ്ങളില്‍ താന്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മെസി പറഞ്ഞു. അബിറ്റാരെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം പറഞ്ഞിരുന്നത്.
‘സെര്‍ജിയോ റാമോസുമായി ഞങ്ങള്‍ക്ക് നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. ഞാന്‍ എത്രയോ തവണ അവനുമായി തര്‍ക്കിച്ചു, എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിച്ച താരം അവനാണ്. പിന്നീട് ഞങ്ങള്‍ ടീമംഗങ്ങളായിരുന്നു, പക്ഷേ ഞങ്ങള്‍ എല്ലായ്പ്പോഴും ക്ലാസിക്കോയില്‍ ഏറ്റുമുട്ടി. അവ തീവ്രമായ മത്സരങ്ങളായിരുന്നു,’ മെസി പറഞ്ഞു.
റയല്‍ മാഡ്രിഡ് ബാഴ്‌സലോണ എല്‍ക്ലാസിക്കോ പോരാട്ടങ്ങളില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 44 മത്സരങ്ങളിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 16 തവണ റാമോസ് വിജയിച്ചപ്പോള്‍ മെസി 19 മത്സരങ്ങളിലും വിജയം സ്വന്തമാക്കി.
2010ല്‍ നടന്ന മത്സരത്തില്‍ റയലിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെടുത്തിയ മത്സരത്തില്‍ മെസിക്കെതിരെ അപകടകരമായ ഫൗള്‍ നടത്തി റാമോസ് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. ഇത്തരത്തില്‍ ശ്രദ്ധേയമായ പോരാട്ടം ഇരുവര്‍ക്കിടയിലും നിലനിന്നിരുന്നു.
കളത്തില്‍ എതിരാളികളായി നിരവധി പോരാട്ടങ്ങള്‍ നടത്തിയ മെസിയും റാമോസും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നു. 2023ലാണ് മെസി പാരീസ് വിട്ട് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്. റാമോസ് സ്പാനിഷ് ടീം സെവിയ്യയിലേക്കും കൂടുമാറുകയായിരുന്നു.
സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന റാമോസ് തന്റെ യാത്ര ആരംഭിച്ച ക്ലബ്ബിനൊപ്പം വീണ്ടും കൈകോര്‍ക്കുകയായിരുന്നു. പിന്നീട് താരം മെക്‌സിക്കന്‍ ക്ലബ്ബായ മോണ്‍ട്രറേയിലേക്കും കൂടുമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനം.
Content Highlight: Messi’s remarks about the player who angered him the most are once again a topic of discussion