ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിട്ട് ഒരു മാസം തികയുകയാണ്. ഒക്ടോബര്‍ ആറിന് ബെനിനെതിരെ നടന്ന സൗഹൃദമത്സരത്തോടെയാണ് 21 വര്‍ഷം നീണ്ട തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.
മെസി ബൂട്ടഴിച്ച ശേഷമുള്ള തങ്ങളുടെ അടുത്ത മത്സരത്തിന് ആല്‍ബിസെലസ്റ്റ് ഒരുങ്ങുകയാണ്. നവംബര്‍ 14നും 18നും നടക്കുന്ന സൗഹൃദമത്സരങ്ങളില്‍ ഉറുഗ്വായ്, കോസ്റ്റാ റിക്ക ടീമുകളെയാണ് അര്‍ജന്റീന നേരിടുന്നത്.
മെസിയോടുള്ള ആദരസൂചകമായി ഈ മത്സരങ്ങളില്‍ നമ്പര്‍ പത്ത് ജേഴ്‌സി ഒഴിച്ചിടുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി തീരുമാനിച്ചുവെന്ന് ടി.വൈ.സി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീന ജഴ്‌സിയിലെ മെസിയുടെ സ്വാധീനം നികത്താന്‍ കഴിയാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. തന്റെ അടുത്ത നമ്പര്‍ പത്ത് ആരാണെന്ന് സ്‌കലോണി ഇതുവരെ തീരുമാനിച്ചിട്ടില്ല.
നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ തുടങ്ങി പല യുവതാരങ്ങളുടെയും പേരുകള്‍ പത്താം നമ്പരിന്റ അടുത്ത അവകാശിയുടെ പട്ടികയില്‍ ഉണ്ട്.
ഫിഫയുടെ നിയമപ്രകാരം ജേഴ്‌സി നമ്പരുകള്‍ റിട്ടയര്‍ ചെയ്യാന്‍ പാടില്ല. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള നമ്പരുകള്‍ ഒഴിഞ്ഞുകിടക്കരുതെന്നാണ് നിയമം. എന്ന്ല്‍ സൗഹൃദമത്സരങ്ങള്‍ക്ക് സൗഹൃദ മത്സരങ്ങളില്‍ ഈ നിയമം ബാധകമല്ല. അതിനാലാണ് മെസിയോടുള്ള ആദരസൂചകമായി അര്‍ജന്റീനയ്ക്ക് പത്താം നമ്പര്‍ ഒഴിച്ചിടാന്‍ സാധിക്കുന്നത്.
ഇതോടെ 2027ല്‍ തുടങ്ങുന്ന സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ നമ്പര്‍ പത്ത് ആരാണെന്ന് തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റീനയ്ക്ക് വേണ്ടിയും ഇറ്റാലിയന്‍ ക്ലബ് കോമോയ്ക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നിക്കോ പാസിനാണ് സാധ്യത കൂടുതല്‍. പത്താം നമ്പരിന്റെ ലെഗസിയേക്കാള്‍ അതിന്റെ ഭാരം വളരെ വലുതായിരിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.
Content Highlight: Messi’s iconic No. 10 jersey to remain vacant for Argentina’s next two friendlies