2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
ലോകകപ്പിന് മുന്നോടിയായി ഇതിഹാസ താരം ലയണല്‍ മെസി മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 2026ലും അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരുന്നു. ഒന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്നും ഓരോ ടീമും വരുന്നത് ലോകകപ്പ് നേടാനാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത്തവണ അര്‍ജന്റീനയുടെ വഴിമുടക്കാന്‍ സാധ്യതയുള്ള മികച്ച എതിരാളികള്‍ ആരെല്ലാമാണെന്നും മെസി പറഞ്ഞു.
‘അത് ആര്‍ക്ക് ഉറപ്പിക്കാനാകും? ഇത് ലോകകപ്പാണ്, ഓരോ ടീമും വരുന്നത് ജയിക്കാനും കിരീടം നേടാനു മാണ്. ഞങ്ങളും അതേ വികാരത്തോടെയാണ് അമേരിക്കയിലേക്ക് പോകുന്നത്. പക്ഷേ, ഒന്നും പ്രവചിക്കാനാകില്ല. മികച്ച ഒരുകൂട്ടം കളിക്കാര്‍ ടീമിലുണ്ട്. കിരീടം നേടിയവരാണ്, പക്ഷേ, ഞങ്ങളുടെ വിജയദാഹം തീര്‍ന്നിട്ടില്ല.
കഴിഞ്ഞ രണ്ട് ലോകകപ്പിലും ഫൈനലില്‍ എത്തുകയും 2018ല്‍ കിരീടം നേടുകയും ചെയ്ത ഫ്രാന്‍സ് ഇക്കുറിയും അതേ നിലവാരത്തിലുണ്ട്. ഒട്ടേറെ മികച്ച കളിക്കാരടങ്ങിയ സ്‌പെയിന്‍, കിരീടനേട്ടത്തില്‍ നീണ്ട ഇടവേളവന്ന ബ്രസീല്‍ എന്നീ ടീമുകള്‍ക്കും വലിയ ലക്ഷ്യമുണ്ട്. തീര്‍ച്ചയായും ജര്‍മനിയും ഇംഗ്ലണ്ടും ഈ പട്ടികയിലുണ്ട്,’ മെസി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ- Photo: The Indian Express
ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്.
അതേസമയം മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
Content Highlight: Messi picks his best World Cup opponents