| Friday, 9th March 2018, 12:33 pm

ഇനി മെസഞ്ചര്‍ ലൈറ്റിലും കണ്ടുകൊണ്ട് സംസാരിക്കാം; വീഡിയോ കോളിംഗ് അവതരിപ്പിച്ച് മെസഞ്ചര്‍ ലൈറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ്ബുക്ക് മെസഞ്ചറിന്റെ ലൈറ്റ് വേര്‍ഷനില്‍ വീഡിയോ കോളിംഗ് ഫീച്ചര്‍ തുടങ്ങി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമാണ് ലൈറ്റ് ആപ്ലിക്കേഷനില്‍ ഉണ്ടായിരുന്നത്.

ആന്‍ഡ്രോയിഡിന്റെ ചെറിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളിലാണ് മെസഞ്ചര്‍ ലൈറ്റ് ഉപയോഗിക്കപ്പെടുന്നത്.

പ്രധാന മെസഞ്ചര്‍ ആപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്നത് പോലെയാണ് ലൈറ്റിലും വീഡിയോ കോളിംഗ് സൗകര്യം. ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോകോള്‍ ബട്ടണ്‍ തെരഞ്ഞെടുത്താല്‍ മതി.

ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും.

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ മെസഞ്ചര്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more