| Saturday, 24th November 2018, 4:50 pm

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരി കോമിന് സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് റെക്കോര്‍ഡ് സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിലാണ് മേരി കോം സ്വര്‍ണം നേടിയത്.

ഫൈനലില്‍ ഉക്രൈന്‍ താരം ഹന്ന ഒഖോട്ട ആയിരുന്നു മേരി കോമിന്റെ എതിരാളി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആകെ ആറു സ്വര്‍ണമെന്ന നേട്ടത്തില്‍ മേരി കോം എത്തി. ഇനി ഒരു സ്വര്‍ണം നേടിയാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന ആള്‍ മേരി കോം ആയിരിക്കും.

ALSO READ:കെ. സുരേന്ദ്രന്‍ ജയിലില്‍ തന്നെ: ജാമ്യാപേക്ഷ റാന്നി കോടതി തള്ളി

ആറ് സ്വര്‍ണം നേടിയതോടെ ക്യൂബന്‍ ഇതിഹാസം ഫെലിക്‌സ് സാവണിന്റെ മെഡലിനൊപ്പമാണ് മേരിയുടേയും മെഡല്‍ നേട്ടം.

ഇന്ത്യക്കാരി എന്ന നിലയില്‍ ഇത് മാത്രമേ രാജ്യത്തിന് നല്‍കാനുള്ളൂ എന്നാണ് മേരി കോമിന്റെ പ്രതികരണം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മേരി കോം പറഞ്ഞു
.

Latest Stories

We use cookies to give you the best possible experience. Learn more