| Saturday, 25th May 2013, 3:58 pm

ബെന്‍സും ടാറ്റായും വഴി പിരിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: മേഴ്‌സിഡസ് ബെന്‍സും, ടാറ്റാ മോട്ടേഴ്‌സും വഴി പിരിയുന്നു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഒരേ കുടക്കീഴില്‍ കഴിഞ്ഞിരുന്ന ഇവര്‍ സ്വന്തമായ സ്ഥാപനം നിര്‍മ്മിച്ചതോടെയാണ് രണ്ടും രണ്ട് വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചത്.[]

ഇറ്റാലിയന്‍ നിര്‍മാതാക്കളായ ഫിയറ്റും, ജര്‍മന്‍ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സും നേരത്തെ ഒരുമിച്ചുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
പുണെയ്ക്കടുത്ത്  ചക്കനിലാണ് ബെന്‍സിന്റെ പുതിയ പെയിന്റ് ഫാക്ടറി തുടങ്ങുന്നത്.

സ്വന്തമായ കെട്ടിടമായതോടെയാണ്  ടാറ്റയില്‍ നിന്ന് പിന്മാറാണ് ബെന്‍സ് തീരുമാനിച്ചതെന്നും,  നിലവില്‍ രണ്ട് കമ്പനികള്‍ തമ്മില്‍ കരാര്‍ നിലനിന്നിരുന്നെന്നും, എന്നാല്‍ സ്വന്തം പെയിന്റ് ഷോപ്പ് തുറന്ന സാഹചര്യത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ സൗകര്യം ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നെന്നും മെഴ്‌സീഡിസ് ബെന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എബെര്‍ഹാഡ് കെണ്‍ അറിയിച്ചു.

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടം മുതല്‍ ടാറ്റ മോട്ടോഴ്‌സിന്റെ പുനെ ഫാക്ടറിയിലെ പെയിന്റ് ഷോപ്പിനെയാണ് മെഴ്‌സീഡസ് ബെന്‍സ്  ആശ്രയിച്ചിരുന്നത്.

പെയിന്റ് ഷോപ്പ് പങ്കിടുന്നത് സംബന്ധിച്ച കരാര്‍ 2010 ഡിസംബറില്‍ പുതുക്കുന്ന വേളയിലാണു മെഴ്‌സീഡിസ് ചക്കനില്‍ സ്വന്തമായി ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിച്ചത്. തുടര്‍ന്ന് ചക്കന്‍ ഫാക്ടറി വികസനത്തിന്റെ ഭാഗമായി പെയിന്റ് ഷോപ്പ് കൂടി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more